Categories: Kannur

കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ ബിജെപി പ്രതിഷേധം

കോവിഡ് ദുരിതത്താല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ വൈദ്യുതി ബില്ലിന് മൊറട്ടോറിയം പ്രഖ്യാപിക്കുക, ലോക് ഡൗണില്‍ വരുമാനമില്ലാത്ത ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക, ബില്ലില്‍ വന്‍ തുക ഈടാക്കുന്ന കെഎസ്ഇബിയുടെ പകല്‍കൊള്ള നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സൗത്ത് ബസാര്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി .

കണ്ണൂര്‍: കോവിഡ് ദുരിതത്താല്‍  ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ വൈദ്യുതി ബില്ലിന് മൊറട്ടോറിയം പ്രഖ്യാപിക്കുക, ലോക് ഡൗണില്‍ വരുമാനമില്ലാത്ത ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക, ബില്ലില്‍ വന്‍ തുക ഈടാക്കുന്ന കെഎസ്ഇബിയുടെ പകല്‍കൊള്ള നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സൗത്ത് ബസാര്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി . ധര്‍ണ്ണ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രതീഷ് അദ്യക്ഷത വഹിച്ചു. ബാബു ഒതയോത്ത്,സുര്‍ജിത്ത് റാം, ബിനില്‍ കണ്ണൂര്‍, അനില്‍ താവക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

ബര്‍ണ്ണശ്ശേരി കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കൃഷ്ണപ്രഭ സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി ലത്തീഷ് പി കെ അദ്യക്ഷത വഹിച്ചു.എ.ഒ. രാമചന്ദ്രന്‍,വിജയ് ആയിക്കര, എസ്. വൈശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. താഴെ ചൊവ്വ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് നാവത്ത് ഉദ്ഘാടനം ചെയ്തു. അനീഷ്,ആനന്ദ് വേങ്ങ തുടങ്ങിയവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക