ന്യൂദല്‍ഹി: എട്ട് കോടിയോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് ആളൊന്നിന് 5 കിലോഗ്രാം ഭക്ഷ്യധാന്യം വീതം രണ്ട് മാസത്തേയ്ക്ക് (മെയ്, ജൂണ്‍ 2020) കേന്ദ്ര വിഹിതത്തില്‍ നിന്നും സൗജന്യമായി നല്‍കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. ഇതിന് ഏകദേശം 2,982.27 കോടി രൂപ ഭക്ഷ്യ സബ്സിഡി ഇനത്തില്‍ വകയിരുത്തും.
ഇതു കൂടാതെ സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്ക് നീക്കം, ഡീലര്‍മാരുടെ ലാഭം എന്നിവയ്ക്കായി വേണ്ടി വരുന്ന ഏകദേശം 127.25 കോടി രൂപയും കേന്ദ്ര ഗവണ്മെന്റ് പൂര്‍ണമായും വഹിക്കും. ഇതുപ്രകാരം, ആകെ സബ്സിഡി 3,109.52 കോടി രൂപയായി കേന്ദ്ര ഗവണ്മെന്റ് കണക്കാക്കിയിട്ടുണ്ട്.
കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നടപടി ഏറെ സഹായകമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: