ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ആര്‍എസ്എസ് പ്രവര്ത്തകന് ചന്ദ്രകാന്ത് ശര്‍മ്മയെ കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് അറസ്റ്റില്‍. കിഷ്ത്വാര്‍ ജില്ലയില്‍ നിന്നും എന്‍ഐഎ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റുസ്തം അലി എന്ന ഭീകരനാണ് പിടിയിലായത്.
കിഷ്ത്വാറിലെ ഹഞ്ചല പ്രദേശത്ത് റുസ്തം ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്. റുസ്തമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. ഹിസ്ബുളിന്റെ പ്രദേശത്തെ സാന്നിധ്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ചന്ദ്രകാന്ത് ശര്‍മ്മയെയും സുരക്ഷാ ജീവനക്കാരനെയും ഭീകരര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപി നേതാവ് അനില്‍ പരിഹാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ നിസ്സാര്‍ അഹമ്മദ് ഷെയ്ക്ക്, ആസാദ് ഹുസൈന് എന്നിവരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റുസ്തം അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: