കട്ടപ്പന: മത്സ്യക്കുളത്തിനായി മണ്ണ് നീക്കിയപ്പോള്‍ മണ്‍കുടങ്ങളും മുത്തുകളും അസ്ഥിയും കണ്ടെത്തി. മൈലാടുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കമ്പിയില്‍ ബിനോയുടെ പുരയിടത്തിലാണ് മണ്‍കുടങ്ങള്‍ കണ്ടത്.
ഇന്നലെ നാലോടെയാണ് സംഭവം. മീന്‍ വളര്‍ത്തുന്നതിനായി കുളം നിര്മിക്കുന്നതിടെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് ആദ്യം മൂന്ന് അടിയോളം ആഴമുള്ള രണ്ട് കുടങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് തുറന്നപ്പോള്‍ അതില്‍ നാലോളം ചെറിയ മണ്‍കുടങ്ങള്‍. ചിലതില്‍ വിവിധ നിറത്തിലുള്ള മുത്തുകളും ഒരു കുടത്തില്‍ അസ്ഥിയുമാണ് ഉണ്ടായിരുന്നത്.
തുടന്ന് പോലീസില്‍ വിവരം അറിയിക്കുകയും. കുളത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുകയുമായിരുന്നു. മണ്‍കുടങ്ങളും അതില്‍ നിന്ന് ലഭിച്ച അസ്ഥിയും മുത്തുകളും ബിനോയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: