തൊടുപുഴ/ അടിമാലി: ലോക്ക് ഡൗണ്‍ ഇളവിന്റെ ഭാഗമായി ജില്ലയില്‍ കെഎസ്ആര്‍ടി ബസ് സര്‍വ്വീസ് ആരംഭിക്കും. സ്വകാര്യ ബസുകളും ഇന്ന് നിരത്തിലിറങ്ങും. തൊടുപുഴയില്‍ നിന്ന് 11 ബസുകളും മൂന്നാര്‍-4, കട്ടപ്പന-4, കുമളി-4, നെടുങ്കണ്ടം-3 ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്. തൊടുപുഴയില്‍ നിന്ന് മൂന്നാറിന് രാവിലെ ബസ് സര്‍വ്വീസ് നടത്തും.
മൂലമറ്റം, പൂമാല, വണ്ണപ്പുറം ഭാഗത്തേക്ക് രാവിലെ സര്‍വ്വീസ് ഉണ്ടാകും. കട്ടപ്പനയ്ക്ക് മൂലമറ്റം വഴിയും വണ്ണപ്പുറം വഴിയും രാവിലെ സര്‍വ്വീസ് ഉണ്ടും. വണ്ണപ്പുറം വഴി തോപ്രാംകുടിയ്ക്കും രാവിലെ സര്‍വ്വീസുണ്ട്. മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ഇന്ന് മുതല്‍ നാല് ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 7 മണിയ്ക്ക് മൂന്നാറില്‍ നിന്ന് കുയിലിമലയ്ക്ക് പുറപ്പെടുന്ന ബസ് 8.15ന് അടിമാലിയിലും 10ന് കുയിലിമലയിലെത്തും. വൈകിട്ട് 5ന് മൂന്നാറിന് തിരിയ്ക്കും.
അടിമാലിയില്‍ നിന്ന് രാവിലെ 8.40ന് ദേവികുളത്തിന് മറ്റൊരു ബസ് ഉണ്ടാകും. കൂടാതെ രണ്ട് ബസുകള്‍ അടിമാലി-മൂന്നാര്‍ റൂട്ടിലും ഷട്ടില്‍ സര്‍വീസ് നടത്തും. നെടുങ്കണ്ടത്ത് നിന്ന് കട്ടപ്പനക്കാണ് ബസുകള്‍ സര്‍വ്വീസ് നടക്കുന്നത്. കമുളിയില് നിന്ന് മുണ്ടക്കയം, ഏലപ്പാറ, കട്ടപ്പന, ഉപ്പുതറ എന്നിവിടങ്ങളിലേക്ക് ബസുകള്‍ സര്‍വ്വീസ് നടത്തും. കൂടുതലായും രാവിലേയും വൈകിട്ടും മാത്രമാണ് സര്‍വ്വീസുകള്‍. ബസുകളില്‍ ആളുകള്‍ കയറുന്നതിന് പരിമിതിയുണ്ട്. മുഖാവരണം നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ഡിപ്പോകളുമായി ബന്ധപ്പെടുക.
ജില്ലയില്‍ ആകെ അഞ്ഞൂറോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ പകുതി താഴെ ബസുകള്‍ മാത്രമാണ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും ബസുകള്‍ ഓടിത്തുടങ്ങുക. യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.
ജില്ലയ്ക്കകത്തുള്ള സര്‍വീസുകള്‍ക്ക് പുറമെ അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ജില്ലാ അതിര്‍ത്തി വരെയും സര്‍വീസ് നടത്തുക. മൂവാറ്റുപുഴയ്ക്കുള്ള ബസുകള്‍ അച്ചന്‍കവല വരെ സര്‍വീസ് നടത്തും. പാലാ റൂട്ടില്‍ നെല്ലാപ്പാറ വരെയായിരിക്കും സര്‍വീസ്. അവിടെ നിന്നും വേറെ ബസുകള്‍ സര്‍വീസ് നടത്തും. തൊടുപുഴയില്‍ നിന്ന് അടിമാലിയിലേക്ക് സര്‍വീസ് നടത്താന്‍ കളക്ടര്‍ അനുമതി നടത്തിയിട്ടുണ്ട്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: