Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മസ്തിഷ്‌കഗ്രന്ഥിഭേദനം

വിവേകം അഥവാ വേര്‍തിരിവാണ് ഭാരതീയജ്ഞാനശാസ്ത്രങ്ങളുടെ മുഖമുദ്ര. സാംഖ്യദര്‍ശനം തന്നെ വകതിരിവിന്റെ ദര്‍ശനമാണ്. ഒന്നിനെ രണ്ടായി വേര്‍തിരിച്ചു പഠിച്ചറിഞ്ഞ് രണ്ടല്ലെന്ന് ബോധിക്കുന്നതാണ് അദൈ്വതദര്‍ശനം. ദ്വന്ദങ്ങളെ കൂട്ടിക്കലര്‍ത്താതിരിക്കുന്നത് വിവേകം. ആശയവിനിമയത്തില്‍ വേണ്ട യുക്തിയാണ് ന്യായദര്‍ശനം. ഒന്നും മറ്റൊന്നിന് എതിരല്ല. ഏതു കീറാമുട്ടിപ്രശ്‌നങ്ങളെയും പ്രസ്തുത ശാസ്ത്രങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകും.

ടി.എം. ജയരാമന്‍ by ടി.എം. ജയരാമന്‍
May 19, 2020, 05:41 pm IST
in Samskriti

ഗ്രന്ഥത്തിലെ പേജുകള്‍ പോലെ കൂട്ടികെട്ടിയത് ഗ്രന്ഥി. കെട്ടുപൊട്ടിച്ച് വേര്‍തിരിക്കുന്നത് ഗ്രന്ഥിഭേദനം. മസ്തിഷ്‌കത്തിലുള്ളതും, നാഡീതന്തുക്കള്‍വഴി എത്തുന്നതുമായ വിവരങ്ങളെ കൂട്ടിക്കെട്ടിയതാണ് മസ്തിഷ്‌കഗ്രന്ഥി. രണ്ടും വേര്‍തിരിച്ചെടുത്ത് പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു.

വിവേകം അഥവാ വേര്‍തിരിവാണ് ഭാരതീയജ്ഞാനശാസ്ത്രങ്ങളുടെ മുഖമുദ്ര. സാംഖ്യദര്‍ശനം തന്നെ വകതിരിവിന്റെ ദര്‍ശനമാണ്. ഒന്നിനെ രണ്ടായി വേര്‍തിരിച്ചു പഠിച്ചറിഞ്ഞ് രണ്ടല്ലെന്ന് ബോധിക്കുന്നതാണ് അദൈ്വതദര്‍ശനം. ദ്വന്ദങ്ങളെ കൂട്ടിക്കലര്‍ത്താതിരിക്കുന്നത് വിവേകം. ആശയവിനിമയത്തില്‍ വേണ്ട യുക്തിയാണ് ന്യായദര്‍ശനം. ഒന്നും മറ്റൊന്നിന് എതിരല്ല. ഏതു കീറാമുട്ടിപ്രശ്‌നങ്ങളെയും പ്രസ്തുത ശാസ്ത്രങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകും.

ശാസ്ത്രപഠനത്തില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഭക്തിയുടെയും പ്രവൃത്തിയുടെയും ജീവിതഗന്ധികളായ മാര്‍ഗ്ഗങ്ങള്‍ വേറെയുമുണ്ട്. ഭാരതീയദര്‍ശനങ്ങളില്‍ കാഴ്ചയും കാഴ്ചക്കാരനും തമ്മിലും, കാഴ്ചയില്‍ത്തന്നെ അഞ്ച് ആവരണങ്ങള്‍ തമ്മിലും, കാഴ്ചക്കാരന്റെ അവസ്ഥാത്രയങ്ങള്‍ തമ്മിലുമുള്ള വിവേകങ്ങള്‍ പ്രസിദ്ധങ്ങളും പ്രധാനങ്ങളുമാണ്. ഹോമോസാപ്പിയന്‍സ് (വിവേകശാലി) എന്ന് പാശ്ചാത്യന്‍ സ്വയം പേര്‍ വിളിച്ചതുകൊണ്ടുമാത്രം അങ്ങനെ ആകില്ല. അതിനുവേണ്ട സംസ്‌കാരങ്ങളുടെ പാരമ്പര്യം കൂടി വേണം.

മനുഷ്യനെ മനുഷ്യനാക്കുന്നതും ഇകഴ്‌ത്തുന്നതും ഉയര്‍ത്തുന്നതും, പരമഗതിക്കു പ്രാപ്തനാക്കുന്നതും അവന്റെ ഉത്തമാംഗമായ മസ്തിഷ്‌കം തന്നെ. അവന്‍ കുടുങ്ങിക്കിടക്കുന്നതും ആ മസ്തിഷ്‌കഗ്രന്ഥിയില്‍ത്തന്നെ. മസ്തിഷ്‌കത്തിന്റെ പരിമിതികളെ ഭേദിക്കേണ്ടതും മസ്തിഷ്‌കധര്‍മ്മമായ വിവേകം കൊണ്ടുതന്നെ.

പ്രാഥമികസത്തയായ ബ്രഹ്മത്തിനു നാശമില്ല. ബ്രഹ്മത്തിന്റെ അനന്തരവികാസങ്ങള്‍ (വിവര്‍ത്തങ്ങള്‍) തിരിച്ചും മറിച്ചും പലപല കാലപ്രമാണങ്ങളില്‍ ചുരുങ്ങുകയും വീണ്ടും വികസിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ വന്നും പൊയ്‌ക്കൊണ്ടുമിരിക്കും. എന്തിനും പോരുന്നവനെന്ന് സ്വയം അഭിമാനിക്കുന്ന ആധുനികശാസ്ത്രജ്ഞനു പോലും അതിന്റെ ഭാഗമാകാനെ കഴിയൂ.

വിവേകം കൊണ്ട് മനുഷ്യന്‍ നന്നാവുന്നത് മനുഷ്യനുതന്നെ നല്ലത്. അല്ലെങ്കില്‍ എല്ലാ അമംഗങ്ങളെയും തുടച്ചുനീക്കുന്ന ശിവഭൂതങ്ങള്‍ ഇടപെട്ടിരിക്കും. മസ്തിഷ്‌കഭേദനം സംഹാരശിവന്റെ പരശു(കോടാലി)കൊണ്ടുവേണോ, അതോ ശാസ്‌ത്രോക്തമായ വിവേകം കൊണ്ടുവേണോ എന്നു നമുക്കുതന്നെ തീരുമാനിക്കാം. അണുബോംബ് ഉണ്ടാക്കിച്ച് നമ്മളെത്തന്നെ കോടാലികളാക്കുന്നത് ശിവപ്പെരുമാളുടെ രീതിയും നീതിയുമെന്ന് തിരിച്ചറിയുക. സിദ്ധികള്‍ക്കൊപ്പം വിവേകം കൂടി വളരാത്തതാണ് ആധുനികലോകത്തിന്റെ ദുരന്തം.

മനുഷ്യമസ്തിഷ്‌കം ഇന്ദ്രിയാനുഭവങ്ങളില്‍ നിന്ന് മെനഞ്ഞെടുത്ത ലോകവും, സ്വയം പരികല്പന ചെയ്തുണ്ടാക്കിയെടുത്ത അസംഖ്യം ലോകങ്ങളും ആ മസ്തിഷ്‌കത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. ആദ്യത്തേതാണ് ആധുനികശാസ്ത്രത്തിലെ  ന്യൂട്ടന്റെ പരീക്ഷണശാലകളുടെ ലോകം. അസംഖ്യം പരികല്പനകളുടെ ലോകങ്ങളില്‍ ഒന്നേയൊന്നുമാത്രമെ ശിവപ്പെരുമാളുടെ യഥാര്‍ത്ഥ ലോകമായിട്ടുള്ളു. മറ്റുള്ളവയെല്ലാം അതിന്മേല്‍ മനുഷ്യമസ്തിഷ്‌കങ്ങള്‍ വ്യക്തിപരമായ കെട്ടിവെച്ച വ്യാമിശ്ര വ്യാഖ്യാനങ്ങള്‍ മാത്രം. യഥാര്‍ത്ഥ ലോകത്തെത്താനുള്ള ആരുടെയും ശ്രമം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടെ എത്തിയെന്നു കരുതുന്നത് വ്യാമോഹം മാത്രം.

സിദ്ധികളിലുള്ള അഹംകാരമാണ് ആധുനികശാസ്ത്രത്തിന്റെ വഴിമുടക്കുന്നത്. അഹങ്കാരം നീങ്ങുമ്പോഴെ ആ ശാസ്ത്രത്തിന് ഭാരതത്തിന്റെ ശിവലോകദര്‍ശനവും ശിവപ്രാപ്തിയും സാധ്യമാവുകയുള്ളു. ഉമാസഹിതമഹേശ്വരന്‍തന്നെ വിവേകം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

Tags: health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.