ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി കര്‍ശ്ശനമാക്കി സൈന്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കൊന്നു. കോവിഡിന്റെ മറവില്‍ ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം വധിക്കേണ്ട ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കി സൈന്യം നടപടികള്‍ ആരംഭിക്കുകയായിരുന്നു.
ഹിസ്ബുള്‍ കമാന്‍ഡര്‍ ജുനൈദ് സെഹ്റായിയാണ് കൊല്ലപ്പെട്ടത്. കശ്മീര്‍ വിഘടനവാദി സംഘടനയായ തെഹ്രിക്- ഇ- ഹുറിയത് ചെയര്മാന് അഷറഫ് സെഹ്റായിയുടെ മകനാണ് ഇയാള്‍. ശ്രീനഗര്‍ നവക്കടല് മേഖലയില്‍ ഭീകരരുമായുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് സെഹ്റായിയെ വധിക്കാനായത്. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
നവക്കല് മേഖലയില്‍ ഭീകരര്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ശ്രീനഗറിലേക്ക് പായുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീര്‍ താഴ്വരയില് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വധിക്കേണ്ട ഭീകരരുടെ പട്ടിക തയ്യാറാക്കി നടപടി ആരംഭിച്ചത്.
റിയാസ് നായ്കുവിനെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് ചുമതലയേറ്റ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ കമാന്‍ഡര്‍ ഡോ. സൈഫുള്ളയെന്ന ഖാസി ഹൈദര്‍ അടക്കമുള്ളവരാണ് ഈ പട്ടികയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: