തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ്. പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്.
ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. മുമ്പ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം പടരുന്ന സമയമാണ്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം 29 പേർക്ക് .രോഗം .സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 630 പേർക്ക് സ്ഥിരീകരിച്ചു. ഇവരിൽ 21 പേർ വിദേശത്ത് നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആകെ 630 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: