തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ സംഭാവനകള്‍ തിരിച്ചു നല്കാന് ആവശ്യപ്പെട്ട് അപേക്ഷകള്‍. പണം ഓണ്‍ലൈന്‍ വഴി കൈമാറിയപ്പോള്‍ ഉണ്ടായ പിശക് മൂലം ദുരിതാശ്വാസ നിധിയിലേക്ക് ആയതാണെന്ന് ആരോപിച്ചാണ് ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്.
97 പേരാണ് ഇത്തരത്തില്‍ സംഭാവന തിരികെ ചോദിച്ചത്. ഇവരെല്ലാം കൂടി 55.18 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരില്‍ 16 പേര് മലയാളികളാണ്. ഹോങ്കോങ്ങില്‍ നിന്ന് 90,000 സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടു. പാലക്കാട്ടുകാരനായ കെ.സുന്ദരേശ്വരനാണ് ഏറ്റവും ഉയര്‍ന്ന തുക തിരിച്ചു വാങ്ങുന്നത്: 4,95,000 രൂപ.
2018ലാണ് ഇവര്‍ സംഭാവന ചെയ്തിരിക്കുന്നത്. ആവര്‍ഷം മുതലാണ് ദുരുതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. പണം ഓണ്‍ലൈനായി കൈമാറിയപ്പോള്‍ വന്ന പിശകാണ് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്ന് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ പറയുന്നു.
തുക രേഖപ്പെടുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയെന്നു കാട്ടി ബാക്കി തിരികെ ആവശ്യപ്പെട്ടവരുമുണ്ട്. മുഴുവന്‍ തുകയും തിരികെ നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കി. 2018ല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 4900 കോടിരൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.
അതേസമയം ഇതുമായി ബന്ധപ്പെട്ട ഇളവുകള്‍ നേടിയശേഷം തുക മടക്കിവാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. പ്രളയകാലത്ത് രാജ്യത്തെ ഒട്ടേറെ കോടതികള്‍ പ്രതികളോടു മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്കു പണമടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ പണമടച്ചവര്‍ രസീത് കോടതിയില്‍ ഹാജരാക്കിയ ശേഷം തുക തിരികെ വാങ്ങുകയാണെന്ന സംശയവുമുണ്ട്.
കൂടാതെ ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയുമുണ്ട്. നികുതി കിഴിവ് നേടിയവര്‍ സംഭാവന തിരികെ വാങ്ങിയ വിവരം ഈ വര്‍ഷത്തെ കണക്കില്‍ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു സര്‍ക്കാര്‍ പണം തിരികെ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: