നാഗര്‍കോവില്‍: വിദേശത്തുള്ളവരുടെ മടങ്ങിവരവും മറ്റു സംസ്ഥാനത്തു കുടുങ്ങിക്കിടന്നവരുടെ വരവും മൂലം കന്യാകുമാരി ജില്ലയിലെ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരാഴ്ചയായി വിദേശത്തു നിന്നും മറ്റു സംസ്ഥാനത്തു നിന്നും മടങ്ങിയെത്തിയ 17 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ 25 പേരാണ് ഇപ്പോള്‍ കൊറോണ വാര്‍ഡില്‍ ചികിത്സയിലുള്ളത്. ആകെ രോഗം ബാധിച്ച് 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 16 പേര് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തു. ഇത് ജില്ലയില്‍ ആശ്വസത്തിന് വകനല്കിയിരുന്നു.
മദ്യഷാപ്പുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചതും ജനങ്ങള്‍ യഥേഷ്ടം റോഡുകളില്‍ സഞ്ചാരം ആരംഭിച്ചതും ജില്ല സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു. ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം പേര് ജോലിക്ക് ഹാജരാകണം എന്ന് നിഷ്ക്കര്ശിച്ചിരുന്നു. ഇതോടെ നാഗര്‍കോവില്‍ കളക്ടേറ്റ്, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ എത്തിയിരുന്നു.
ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും എത്തിയതോടെ പ്രധാന ജംഗ്ഷനുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും മറ്റു അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ആളുകളുടെ മടങ്ങി വരവ് ആരംഭിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്ന വര്‍ധനവ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: