ന്യൂദല്‍ഹി: പാക് അധീന കാശ്മീരില്‍ എത്തി ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ പാക്കിസ്ഥാന് മുന്‍ ക്രിക്കര്‍ ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്.
മുന്‍ ക്രിക്കറ്റ് താരവും ലോകസഭാ എംപിയുമായ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്ഭജന് സിങ്, ശിഖര്‍ ധവാന്, സുരേഷ് റെയ്ന തുടങ്ങിയവരാണ് അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.കാശ്മീരിനെ വെറുതെ വിടൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂയെന്ന് സുരേഷ് റെയ്ന ട്വിറ്ററിലൂടെ അഫ്രീദിയോട് ആവശ്യപ്പെട്ടു. ഞാന്‍ അഭിമാനിയായ കാശ്മീരിയാണ്. കാശ്്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുമെന്നും റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വൈറസിനേക്കാള്‍ വലിയ രോഗമാണ് ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദി എന്നത് അടക്കമുള്ള അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കിയത്. പ്രധാനമന്ത്രിക്കെതിരായ അഫ്രീദിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് യുവരാജ് സിങ് പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഫ്രീദിയെ സഹായിച്ചതിന് ഹര്‍ഭജനൊപ്പം വിവാദത്തില്‍ കുടുങ്ങിയവരാണ് യുവരാജും ഹര്‍ഭജനും. ഇനിയൊരിക്കലും അഫ്രീദിയെ സഹായിക്കില്ലെന്ന് യുവരാജ് ട്വിറ്ററില്‍ കുറിച്ചു.
ഹര്‍ഭജനും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അഫ്രീദിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഹര്ഭജന് പറഞ്ഞു. ഇന്ത്യക്കായി തോക്കെടുക്കാനും മടിയില്ലെന്ന് ഹര്ഭജന് വ്യക്തമാക്കി. ഏഴു ലക്ഷം വരുന്ന പാക്കിസ്ഥാന് പട്ടാളത്തിന് പാക്കിസ്ഥാനിലെ ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെ ഗംഭീര്‍ പരിഹസിച്ചു. ഇത്രയും ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികരുണ്ടായിട്ടും എഴുപത് വര്‍ഷമായി പാക്കിസ്ഥാന് കാശ്മീരിന് വേണ്ടി യാചിക്കുകയാണ്. ഇന്ത്യക്കും മോദിക്കും എതിരെ വിദ്വേഷ പ്രസ്താവന നടത്തി ഇമ്രാന് ഖാനും
അഫ്രീദിയുമൊക്കെ പാക് ജനതയെ കബളിപ്പിക്കുയാണെന്ന് ഗംഭീര്‍ പറഞ്ഞു.അഫ്രീദിയെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് കാശ്്മീര്‍ എന്നും ഞങ്ങളുടെതാണെന്ന് ട്വിറ്ററില്‍ കുറിച്ചു.അടുത്തിടെ പാക് അധീന കാശ്മീര്‍ സന്ദര്‍ശിച്ചപ്പോഴാണ് അഫ്രീദി ഇന്ത്യക്കെതിരായ പ്രസ്താവന നടത്തി വിവാദ നായകനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: