ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിനെതിരെ കേസ്. അര്‍ധരാത്രി പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കലു എന്നു അറിയപ്പെടുന്ന സമര്‍ ഖാനെത്തിരെ ചച്ചോഡ പോലീസ് കേസ് എടുത്തത്. ഇന്നലെ രാത്രി ഒരു മണിയോടെ മാലി മൊഹല്ലയിലാണ് സംഭവം.
സമര്‍ഖാന്‍ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ മുകേഷ് ശര്‍മ്മയെന്ന പൊതുപ്രവര്‍ത്തകനാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
സംഭവത്തിന് രണ്ടു ദൃക്‌സാക്ഷികള്‍ ഉണ്ടെന്നും അതിനാല്‍ സമര്‍ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുകേഷ് ശര്‍മ്മ സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377, 505(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: