വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന 161 ഇന്ത്യക്കാരെ അമേരിക്ക നടുകടത്തും. ഇവർ ഈ ആഴ്ച പഞ്ചാബിലെ അമൃത്സറിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്‌സിക്കോ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായവരാണ് ഈ 161 പേരും.
76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. ഗുജറാത്ത് 12, ഉത്തര്‍പ്രദേശ്, 5, മഹാരാഷ്‌ട്ര 4, കേരളം 2, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വീതമാണ് തിരിച്ചെത്തുന്നത് ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അമേരിക്കയില്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതിന് 95 ജയിലുകളിലായി 1739 ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2018ല്‍ 611 ഇന്ത്യക്കാരാണ് അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചത്. 2019ല്‍ പിടിയിലായവരുടെ എണ്ണം 1616 ആയി ഉയര്‍ന്നു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യു.എസ് ജയിലുകളില്‍ ഉണ്ടെന്ന് വ്യക്തമായ കണക്കില്ല. എന്നാല്‍ ഇവരില്‍ ഏറെയും ഉത്തരേന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്.
35-50 ലക്ഷം രൂപ കൈപ്പറ്റിയാണ് ഏജന്‍റുമാര്‍ ഇവരെ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നത്. പഞ്ചാബിലാണ് ഈ പ്രവണത കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: