Categories: India

ഇന്ത്യന്‍ മണ്ണില്‍ ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ വിഷമിക്കേണ്ടിവരും; ഏതു സമയവും വ്യോമാക്രമണത്തിന് തയാറെന്ന് എയര്‍ഫോഴ്‌സ് ചീഫ്

പാക് അധീന കാശ്മീരിലെ തീവ്രവാദി ക്യാംപുകള്‍ക്ക് നേരേ ആകാശമാര്‍ഗം ആക്രമണം നടത്താന്‍ വ്യോമസേന സജ്ജമാണ്. തീവ്രവാദി ക്യാംപുകള്‍ കൃത്യമായി തകര്‍ക്കാന്‍ വ്യോമസേനയ്ക്കു അനായാസം സാധിക്കും.

Published by

ന്യൂദല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ നന്നായി വിഷമിക്കേണ്ടിവരുമെന്ന് എയര്‍ചീഫ് രാകേഷ് കുമാര്‍ സിങ് ബദൗരിയ. പാക്കിസ്ഥാന്‍ വിഷമിക്കാതിരിക്കാന്‍ ചെയ്യേണ്ടത് തീവ്രവാദത്തെ പ്രോത്സാഹിപ്പാക്കാതിരിക്കുക എന്നതു മാത്രമാണ്. ഇന്ത്യയ്‌ക്കു നേരേ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അതിന്റെ ഭവിഷത്തിനെ ഓര്‍ത്ത് പാക്കിസ്ഥാന്‍ നന്നായി വിഷമിക്കേണ്ടി വരും. പാക് അധീന കാശ്മീരിലെ തീവ്രവാദി ക്യാംപുകള്‍ക്ക് നേരേ ആകാശമാര്‍ഗം ആക്രമണം നടത്താന്‍ വ്യോമസേന സജ്ജമാണ്. തീവ്രവാദി ക്യാംപുകള്‍ കൃത്യമായി തകര്‍ക്കാന്‍ വ്യോമസേനയ്‌ക്കു അനായാസം സാധിക്കും. ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ആക്രമണം വേണ്ടി വന്നാല്‍ 24 മണിക്കൂറും വ്യോമസേന സജ്ജമാണെന്നും ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ലഡാക്ക് മേഖലയില്‍ ചൈന നടത്തിയ വ്യോമാതിര്‍ത്തി ലംഘനത്തിന്റെ ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിഷയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഇപ്പോള്‍, ഇടപടേണ്ട ഒരു സാഹചര്യവും നിലവില്ല. കൃത്യമായ വ്യോമാതിര്‍ത്തി ലംഘനം കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബദൗരിയ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക