കൊച്ചി: ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ ഐഎന്‍എസ് ജലാശ്വയിലെ 588 യാത്രക്കാരില്‍ 487 പേരും മലയാളികള്‍. യാത്രക്കാരില്‍ എറണാകുളം ജില്ലക്കാരായ 68 പേരുണ്ട്. ഇതില്‍ 47 പേരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ-46, ഇടുക്കി-23, കണ്ണൂര്‍-16, കാസര്‍ഗോഡ്-16, കൊല്ലം 54, കോട്ടയം-19, കോഴിക്കോട്-18, മലപ്പുറം-2, പാലക്കാട്-35, പത്തനംതിട്ട-9, തിരുവനന്തപുരം-120 വയനാട്-11, തൃശൂര്‍-50 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം.
രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മൂന്നു പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: