തിരുവനന്തപുരം; സാമ്പത്തിക പ്രതിസന്ധി മൂലം ഭരണ സ്തംഭനത്തിലേക്ക നീങ്ങിയ സംസ്ഥാനത്തിന് കൈതാങ്ങായി കേന്ദ്രം പ്രഖ്യാപിച്ച തീരുമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ധനമന്ത്രി തോമസ് ഐസക്കിന് മടി.സംസ്ഥാനങ്ങളുടെ വായ്പാപരിധി 5% ഉയര്‍ത്തിയത് സന്തോഷകരവും സ്വാഗതാര്‍ഹവുമായ കാര്യമാണ്. കേന്ദ്ര നിബന്ധനകളില്‍ പാലിക്കുന്നതിന് കേരളത്തിന് ബുദ്ധിമുട്ടില്ല, പക്ഷേ എതിര്‍ക്കും എന്നാണ് പത്രകുറിപ്പിലൂടെ ഐസക്ക് പറയുന്നത്.
അതിന് വിചിത്ര ന്യായങ്ങളും നിരത്തി.അതിതാണ്
സംസ്ഥാനങ്ങളുടെ വായ്പാപരിധി 5% ഉയര്‍ത്തിയത് സന്തോഷകരവും സ്വാഗതാര്‍ഹവുമായ കാര്യമാണ്. പക്ഷെ, 0.5% അധികവായ്പ മാത്രമേ ഓട്ടോമാറ്റിക്കായി ലഭിക്കൂ. ബാക്കി അധികവായ്പ ലഭിക്കണമെങ്കില്‍ നിബന്ധനകള്‍ പാലിച്ചിരിക്കണം. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ബോണ്ടുകള്‍ക്ക് നിബന്ധന വരുന്നത്. ഇങ്ങനെയൊരു നിര്‍ദ്ദേശം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ, കമ്മീഷന് അതില്‍ കൊത്തിയിട്ടില്ല. പക്ഷെ, അത് ഇപ്പോള്‍ അധിക വായ്പയുടെ പേരില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കും.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളില്‍ ഒട്ടുമിക്കവാറും പാലിക്കുന്നതിന് കേരളത്തിന് ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല.
താഴെപ്പറയുന്നവയാണ് നിബന്ധനകള്‍. ബന്ധപ്പെട്ട ഡിപ്പാര്‍ട്ടമെന്റുകള്‍ പരിശോധിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കും.
1) ദേശീയതലത്തില്‍ പോര്‍ട്ടബിളായ റേഷന്‍കാര്‍ഡ് സമ്പ്രദായം നടപ്പാക്കണം. ഇത് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
2) ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനുവേണ്ടി ജില്ലാതലത്തിലും ലൈസന്‍സ് നല്‍കുന്നതിന് പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം. ലൈസന്‍സും മറ്റും പുതുക്കുന്നത് ഓണ്‍ലൈനും ഓട്ടോമാറ്റിക്കുമാക്കണം. റാന്റം ഇന്സ്പെക്ഷന് മാത്രമേ പാടുള്ളൂ. കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ മുന്നേറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
3) നഗരമേഖലയില്‍ കെട്ടിട നികുതിക്ക് ഫ്ലോര്‍ റേറ്റ് നിശ്ചയിക്കുകയും, കാലാകാലങ്ങളില്‍ വില വര്‍ദ്ധനവിന് അനുസരിച്ച് ഉയര്‍ത്തുകയും വേണം. നമുക്ക് ഇപ്പോള്‍ ഫ്ലോര്‍ റേറ്റ് ഉണ്ട്. ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തല്ക്കാലം മരവിപ്പിച്ചു നിര്ത്തിയിരിക്കുക മാത്രമാണ്.
പക്ഷെ, ഇതോടൊപ്പമുള്ള മറ്റൊന്ന് നമുക്ക് ചെറിയൊരു പ്രശ്നമുണ്ടാക്കും. കുടിവെള്ളം, ഡ്രെയിനേജ്, സ്വീവറേജ് എന്നിവയുടെ യൂസര്‍ ചാര്‍ജ്ജിന് ഫ്ലോര്‍ റേറ്റ് നിശ്ചയിക്കുകയും വിലക്കയറ്റത്തിന് അനുസരിച്ച് വര്‍ദ്ധിപ്പിക്കുകയും വേണം. ഇപ്പോള്‍ നിലവിലുള്ള യൂസര്‍ ചാര്‍ജ്ജുകളെല്ലാം വളരെ പഴക്കമുള്ളവയാണ്. പക്ഷെ, നയപരമായ ഒരു തീരുമാനം വേണ്ടുന്ന പ്രശ്നമാണിത്.
4) വൈദ്യുതി മേഖലയില്‍ ടെക്നിക്കല്‍ വാണിജ്യ നഷ്ടം കുറയ്ക്കുന്നതിന് ടാര്‍ജറ്റുകള്‍ ഉണ്ടാവണം. ശരാശരി വൈദ്യുതി വിതരണത്തിന്റെ ചെലവും ശരാശരി റവന്യുവും തമ്മിലുള്ള അന്തരം നിശ്ചയിച്ച ലക്ഷ്യത്തിന് അപ്പുറം കടക്കാന്‍ പാടില്ല. വൈദ്യുതി സബ്സിഡി ഉപഭോക്താക്കള്‍ക്ക് കാശായി നല്‍കണം. അവര്‍ പൂര്‍ണ്ണ ബില്ല് അടച്ചേ തീരൂ. 2020 അവസാനിക്കും മുമ്പ് ഇവ ചെയ്തിരിക്കണം.
ഈ നിബന്ധനകള്‍ അത്ര കര്ക്കശമായിട്ടുള്ളവയല്ലല്ലോ എന്തിന് എതിര്‍ക്കണം എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഒരു പുതിയ കീഴ് വഴക്കം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുകയാണ്. നാളെ സാധാരണഗതിയില്‍ ലഭ്യമായ 3% വായ്പയുടെമേലും നിബന്ധനകള്‍ അടിച്ചേല്പ്പിച്ചേയ്ക്കാം. ഇതിന്റെ സൂചന ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിലുണ്ട്. അതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്വയം ഡിക്ലയര്‍ ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ‘പിന്നീടുള്ള ധനകാര്യ വര്‍ഷങ്ങളിലെ വായ്പ അവകാശത്തെ പ്രതികൂലമായി ബാധിക്കും’. എന്നുവച്ചാല്‍ ഭാവിയില്‍ ഇതുപോലുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കും എന്നാണ് അര്‍ത്ഥം.
വായ്പയായി എടുക്കുന്ന തുക മുതലും പലിശയും ചേര്‍ത്ത് സംസ്ഥാനമാണ് തിരിച്ചടയ്ക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ക്ക് അനുസൃതമായിട്ടാണ് ചെലവിടേണ്ടത്. അത് കേന്ദ്രസര്‍ക്കാര്‍ പറയുന്നപോലെ ചെലവിടണം എന്നു പറയുന്നത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഫെഡറല്‍ തത്വങ്ങളുടെ പച്ചയായ ലംഘനമാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ പരിമിതപ്പെടുത്തുന്ന അതീവ ഗുരുതരമായ ഒരു നടപടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: