ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനത്തിന് കാരണക്കാരെന്ന് കണ്ടെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള 69 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലടച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലീസ് അടുത്തിടെ നിരവധി തബ്ലീഗ് പ്രവര്‍ത്തകരെയാണ് പിടികൂടിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അറസ്റ്റില്‍ ആയവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നുള്ളതാണ് ഏറ്റവും ഞെട്ടിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു ദിവസത്തിനിടെ കോടതി ശിക്ഷിച്ച 69 പേരില്‍ 54 പേരും വിദേശികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജസ്റ്റിസ് സുരേഷ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണ് 51 അംഗ തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ വെള്ളിയാഴ്ച്ച അയച്ചത്. മെയ് 14ന് 18 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു. ഐ.പി.സി സെക്ഷന്‍ 188, 269,51 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
വിദേശികളായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ 1946ലെ ഫോറിനേഴ്സ് ആക്ട് സെക്ഷന്‍ 13,14 പ്രകാരം കേസ് ചുമത്തുകയും പാസ്പോര്ട്ടുകള് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കിര്ഗിസ്താന്, ഉസ്ബെക്കിസ്താന്, താന്‍സാനിയ, സൗത്ത് ആഫ്രിക്ക, മ്യാന്മാര് എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് അറസ്റ്റിലായവര്‍
ഭോപ്പാലിലെ വ്യത്യസ്ത സ്റ്റേഷനുകളായ ഐഷ്ബാഗ്, പിപ്ലാനി, മംഗള്‍വാര, ഷംല ഹില്‍സ്, തലൈയ എന്നിവിടങ്ങളിലാണ് തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഡല്‍ഹി തബ്ലീഗി ജമാഅത്ത് മര്‍ക്കസില്‍ പങ്കെടുത്ത് മടങ്ങിയ ഇവര്‍ യാത്രാ വിവരം മറച്ചുവെച്ചു എന്നാരോപിച്ചാണ് പോലീസ് കേസ് രജീസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ അറുപത് പേരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത് ഭോപ്പാല്‍ ഐജി ഉപേന്ദ്ര ജെയിന് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ എത്തിയ വിദേശികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വിസ ചട്ടങ്ങളുടെ ലംഘനമാണ്. അറസ്റ്റിലായ അറുപത് പേരും മുന്‍കൂര്‍ ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്നാണ് ഇവരെ ജയിലില്‍ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: