മുംബൈ: ഇന്ത്യയില്‍ വ്യാപകമാകുന്ന കൊറോണ കേസുകളില്‍ 33 ശതമാനവും മഹാരാഷ്ട്രയിലാണെന്നും ഇതില്‍ 20 ശതമാനം കേസുകളും മുംബൈയില്‍ നിന്നായിരുന്നെന്നും ഇത് സഖ്യ സര്‍ക്കാരിന്റെ പരാജയമാണെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയത്തിലുള്ള പരിചയക്കുറവാണ് രോഗ വ്യാപനം തടയാന്‍ കഴിയാതിരുന്നതിനു കാരണമെന്ന് പലരും ആരോപിക്കുന്നുണ്ട്. ഇപ്പോഴും മഹാരാഷ്ട്രയിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ സഖ്യ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് ഒമ്പതിന് യുഎഇയില്‍ നിന്നും തിരികെ വന്ന ദമ്പതികളിലാണ് മഹാരാഷ്ട്രയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 14 ആവുമ്പോഴേക്കും കൊറോണ മഹാമാരി രാജ്യമൊട്ടാകെ വ്യാപിച്ചിരുന്നു. അപ്പോഴും ആകെ രോഗികളുടെ മൂന്നിലൊരു ഭാഗം മഹാരാഷ്ട്രയിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയുമധികം വികസനവും സ്വയം പര്യാപ്തതയും കൈവരിച്ച ഒരു നഗരത്തിലെ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: