തിരുവനന്തപുരം : വെള്ളക്കാര്‍ഡുകാര്‍ക്കുള്ള കോവിഡ്കാല സൗജന്യ കിറ്റ് സ്റ്റോക്കില്ലെന്ന് നുണ പറഞ്ഞ് നല്‍കാതിരുന്ന റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി. ഡി.സുകുമാരന്‍ ലൈസന്‍സിയായ കരിക്കകത്തെ 223 നമ്പര്‍ റേഷന്‍ കടയാണ് സസ്പെന്‍ഡു ചെയ്തത്.
ശനിയാഴ്ചയാണ് സംഭവം. രാവിലെ ഭാര്യക്കൊപ്പം കിറ്റു വാങ്ങാന്‍ എത്തിയ കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനോട് കിറ്റ് സ്റ്റോക്കില്ലെന്ന് നുണ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ ജഡ്ജി ഇപോസ് കേരള സൈറ്റില്‍ കടയുടെ ലൈസന്‍സ് നമ്പര്‍ നല്കി പരിശോധിച്ചപ്പോള്‍ 234 കിറ്റുകള്‍ ഉണ്ടെന്നു കണ്ടു.
റേഷന്‍ കടയുടമ നുണ പറഞ്ഞ് കിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചതാണെന്ന് മനസ്സിലായതോടെ ജഡ്ജി സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവരെ ഫോണില്‍ പരാതി അറിയിച്ചു. മിനിറ്റുകള്‍ക്കകം താലൂക്ക് സപ്ലൈ ഓഫിസര്‍ സ്ഥലത്തെത്തി ലൈസന്‍സ് റദ്ദാക്കി റേഷന്‍ കട പൂട്ടിച്ചു. ശനിയാഴ്ച മുതലാണ് വെള്ളക്കാര്‍ഡുകാര്‍ക്ക് സൗജന്യ കിറ്റ് വിതരണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: