ന്യൂദല്‍ഹി: വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഇനി കേരളത്തിന് ഉയര്‍ത്താനാവില്ല. സംസ്ഥാനങ്ങളുടെ വായ്പ പരിധി 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. സംസ്ഥാനങ്ങള്‍ ഇതുവരെ വായ്പയെടുത്തത് അംഗീകൃത പരിധിയുടെ 14 ശതമാനം മാത്രമാണ്. അംഗീകൃത വായ്പയുടെ 86 ശതമാനം ഉപയോഗിക്കാതെ തുടരുന്നു.
എന്നിരുന്നാലും, വായ്പയെടുക്കുന്നതില്‍ 3 ശതമാനം മുതല്‍ 5 ശതമാനം വരെ പ്രത്യേക വര്‍ദ്ധന സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു .മുമ്പൊന്നുമില്ലാത്ത സാഹചര്യം കണക്കിലെടുത്ത്, 2020-21 കാലഘട്ടത്തില്‍ മാത്രം ഈ അഭ്യര്‍ത്ഥന അംഗീകരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി രൂപയുടെ അധിക വിഭവങ്ങള്‍ നല്‍കും
മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനം അടിസ്ഥാനമാക്കുമ്പോള്‍ 2020-21 ലെ സംസ്ഥാനത്തിന്റെ നെറ്റ് ബോറോവിംഗ് പരിധി 6.41 ലക്ഷം കോടി രൂപയാണ്.അതിന്റെ 75 ശതമാനം 2020 മാര്‍ച്ചില്‍ തന്നെ അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. അതിനുള്ള സമയം സംസ്ഥാനങ്ങള്‍ക്ക് ഇനിയും അവശേഷിക്കുന്നതായും നിര്‍മ്മല സീതാ രാമന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: