ന്യൂദല്‍ഹി: ഭാവിയിലുണ്ടാകുന്ന മഹാമാരികളില്‍ നിന്നും ഭാരതത്തെ സംരക്ഷിക്കാന്‍ ആരോഗ്യ മേഖലയിലെ പരിഷ്കാരങ്ങളും പുതിയ നടപടികളുമാണ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്.
പൊതു ജനാരോഗ്യ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും.ആരോഗ്യ മേഖലയില്‍ പൊതു ധന വിനിയോഗം വര്‍ധിപ്പിക്കും അടിസ്ഥാന ആരോഗ്യ മേഖലയിലെ നിക്ഷേപവും ഉയര്‍ത്തും.ഗ്രാമീണ നഗര മേഖലകളില്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്കൂടുതലായി സ്ഥാപിക്കും.
മഹാമാരികളെ ചെറുക്കാന്‍ ലാബുകളും പൊതു ആരോഗ്യ യൂണിറ്റുകളും സാര്‍വത്രികമാക്കും.രാജ്യത്തെ എല്ലാ ജില്ലകളിലും സാംക്രമിക രോഗ പ്രതിരോധ ആശുപത്രി ബ്ലോക്കുകള്‍ സ്ഥാപിക്കും. ജാഗ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന ലാബ് ശൃംഖലയെയും ശക്തിപ്പെടുത്തും
എല്ലാ ജില്ല ബ്ലോക്ക് അടിസ്ഥാനത്തില്‍ സംയോജിത പൊതു ലാബുകള്‍ ഉണ്ടാക്കും.
ഗവേഷണം പ്രോത്സാഹിപ്പിക്കാനായി ആരോഗ്യ സംരക്ഷണത്തിനായി ICMR ന് കീഴില്‍ഒരു ദേശീയ പ്ലാറ്റഫോം രൂപീകരിക്കും.ദേശീയ ഡിജിറ്റല്‍ ആരോഗ്യ രൂപ രേഖ പ്രവര്‍ത്തികമാക്കല്‍ ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന് രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: