Categories: Business

സീസണായിട്ടും കുട നിര്‍മാണമേഖല നിര്‍ജീവം; മഴക്കാല വിപണിയെ മുക്കി കൊറോണ; തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി മഹാമാരി

കഴിഞ്ഞ ആഴ്ചയാണ് നിര്‍മാണം പുനരാരംഭിക്കാനായത്. എങ്കിലും പൂര്‍ണതോതില്‍ ആയിട്ടില്ല. വലിയ സാമ്പത്തിക നഷ്ടമാണ് അത് ഉണ്ടാക്കിയത്. സീസണ് മുമ്പേ പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതാണ് പതിവ്. സ്‌കൂള്‍ വിപണി ലക്ഷ്യമാക്കി പരീക്ഷണങ്ങളും കമ്പനികള്‍ നടത്താറുണ്ട്. 75 ശതമാനം കുടകളും വില്‍ക്കുന്നത് ഈ സമയത്താണ്. വന്‍കിട ബ്രാന്‍ഡുകള്‍ കൂടാതെ കുടില്‍വ്യവസായവും ധാരാളമുണ്ട്. സീസണ്‍ നഷ്ടമാകുന്നത് ഇവരുടെ ജീവിതവും ദുരിതത്തിലാക്കും.

ആലപ്പുഴ: മഴക്കാലമെത്താറായിട്ടും കുട നിര്‍മാണമേഖല നിര്‍ജീവം. നിര്‍മാണവും വില്‍പ്പനയും മന്ദഗതിയിലാണെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. കുടവിപണിയില്‍ ഇത്തവണ നാല്‍പ്പത് ശതമാനത്തിന്റെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. സീസണ്‍ ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങള്‍ നടന്നെങ്കിലും നിര്‍മാണം മുടങ്ങുകയായിരുന്നു. കൊറോണ നിയന്ത്രണം വന്നതോടെ മാര്‍ച്ച് ആദ്യവാരത്തില്‍ നിര്‍മാണം നിര്‍ത്തി. ഫെബ്രുവരി വരെ നിര്‍മിച്ച കുടയാണ് നിലവില്‍ സ്റ്റോക്കുള്ളത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ വന്‍തോതില്‍ നിര്‍മാണം നടക്കുക. മേയ് ആദ്യവാരത്തോടെ സീസണ്‍ ആരംഭിക്കും.

കഴിഞ്ഞ ആഴ്ചയാണ് നിര്‍മാണം പുനരാരംഭിക്കാനായത്. എങ്കിലും പൂര്‍ണതോതില്‍ ആയിട്ടില്ല. വലിയ സാമ്പത്തിക നഷ്ടമാണ് അത് ഉണ്ടാക്കിയത്. സീസണ് മുമ്പേ പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതാണ് പതിവ്. സ്‌കൂള്‍ വിപണി ലക്ഷ്യമാക്കി പരീക്ഷണങ്ങളും കമ്പനികള്‍ നടത്താറുണ്ട്. 75 ശതമാനം കുടകളും വില്‍ക്കുന്നത് ഈ സമയത്താണ്. വന്‍കിട ബ്രാന്‍ഡുകള്‍ കൂടാതെ കുടില്‍വ്യവസായവും ധാരാളമുണ്ട്. സീസണ്‍ നഷ്ടമാകുന്നത് ഇവരുടെ ജീവിതവും ദുരിതത്തിലാക്കും.

നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കമ്പി, തുണി, പിടി തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് ചൈന, തായ്വാന്‍, ജപ്പാന്‍, തായ്ലന്‍ഡ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ്. പതിനെട്ടോടെ കൂടുതല്‍ ഇളവ് ലഭിച്ചാല്‍ വിപണി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. മഴസീസണ്‍ ആരംഭിക്കുന്നതോടെ കുട വാങ്ങാന്‍ ആളുകളെത്തും, പക്ഷെ അതിന് അനുസരിച്ച് കുടകള്‍ നിര്‍മിക്കാനാകുമോ എന്നതാണ് ആശങ്ക. മാത്രമല്ല, പുതിയ മോഡല്‍ കുടകള്‍ രംഗത്തിറക്കാനും ഇതുവരെ സാധിച്ചിട്ടില്ല. വന്‍കിട കമ്പനികള്‍ പിടിച്ചുനില്‍ക്കുമെങ്കിലും, ചെറിയ കമ്പനികള്‍ക്കാണ് പ്രതിസന്ധിയേറെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക