ഹൈദരാബാദ്: തെരുവില്‍ നിന്നും തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുട്ടിക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കേസിലെ പ്രതി അടക്കം 22 പേരെ നിരിക്ഷണത്തില്‍ പാര്‍പ്പിച്ചു. ഹൈദരാബാദ് നഗരത്തിലെ തെരുവില്‍ കഴിഞ്ഞിരുന്ന 22 കാരിയുടെ കുട്ടിയെയാണ് കഴിഞ്ഞ ബുധനാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്.
താന്‍ ഉറങ്ങിക്കിടന്ന സമയത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി യുവതി പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കി. പഴങ്ങള്‍ നല്കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി കുട്ടിയെ മോചിപ്പിച്ചു.
എന്നാല്‍ തനിക്ക് ഉണ്ടായ ആണ് കുട്ടികളെല്ലാം മരിച്ചുപോയി. ആണ്‍കുട്ടി വേണമെന്ന ആഗ്രഹം ഉള്ളതിനാലാണ് തെരുവില്‍ നിന്നും കുട്ടിയെ എടുത്തുകൊണ്ടു പോയതെന്നും ഷെരീഫ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചെങ്കിലും ഇവര്‍ മുഴുവന്‍ സമയ മദ്യപാനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും, കുട്ടിയുടെ അമ്മ, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരോടൊക്കെ നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: