ഇടുക്കി: ജില്ലയില്‍ ബേക്കറി ഉടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പഞ്ചായത്തുകളിലായി എട്ട് വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരുണാപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും വണ്ടന്മേട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളുമാണ് ഹോട്ട്സ്പോട്ടായുള്ളത്.
1. കരുണാപുരം പഞ്ചായത്തിലെ
ചാലക്കുടിമേട്(12), കുഴിത്തൊളു(13).
2. വണ്ടന്മേട് പഞ്ചായത്തിലെ
രാജാകണ്ടം(8), നെറ്റിത്തൊഴു(9), അഞ്ചാംകണ്ടം(11), പുറ്റടി(12), കടശ്ശിക്കടവ്(14), ഇഞ്ചപ്പടപ്പ്(15) എന്നിവയാണ് നിലവിലെ ഹോട്ട്സ്പോട്ടുകള്‍.
അതിര്‍ത്തി വഴി എത്തിയത് 373 പേര്
കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയത് 524 പേര്. 244 പുരുഷന്മാരും 208 സ്ത്രീകളും 72 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്- 323, മഹാരാഷ്ട്ര- 6, കര്‍ണ്ണാടക- 137, തെലുങ്കാന- 57, ആന്ധ്രപ്രദേശ്- 1 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 140 പേരില്‍ 12 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ് സോണുകളില്‍ നിന്നെത്തിയ 52 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 472 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റൈന് നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: