Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബേക്കറി ഉടമയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ മെയ് മൂന്നുവരെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ഏപ്രില്‍ അവസാനം സമീപത്തെ റേഷന്‍കടയിലും മലഞ്ചരക്ക് കടയിലും പോയിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 17, 2020, 10:00 am IST
in Idukki
ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഇടുക്കിയിലെ 25-ാമത്തെ രോഗിയുടെ റൂട്ട് മാപ്പ്

ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഇടുക്കിയിലെ 25-ാമത്തെ രോഗിയുടെ റൂട്ട് മാപ്പ്

തൊടുപുഴ: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച നെടുങ്കണ്ടം കരുണാപുരം സ്വദേശിയായ ബേക്കറി ഉടമയുടെ  റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ മെയ് മൂന്നുവരെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ഏപ്രില്‍ അവസാനം സമീപത്തെ റേഷന്‍കടയിലും മലഞ്ചരക്ക് കടയിലും പോയിരുന്നു.

ഈ മാസം മൂന്നിന് സ്വന്തം ഓട്ടോറിക്ഷയില്‍ പോയി പുറ്റടിയിലെ ബേക്കറി ശുചീകരിച്ചു. നാലുമുതല്‍ പത്തുവരെ തീയതികളില്‍ സ്വന്തം ഓട്ടോറിക്ഷയിലെത്തി പുറ്റടിയിലെ ബേക്കറി രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവര്‍ത്തിപ്പിച്ചു. 11ന് രാവിലെ 10.30ന് സ്രവം പരിശോധനയ്‌ക്ക് നല്‍കുന്നതിനായി സ്വന്തം ഓട്ടോറിക്ഷയില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തി. പിന്നീട് കട്ടപ്പനയിലെ മാളിയേക്കല്‍ ഏജന്‍സി, ഇ.എം. ബേബി ഏജന്‍സി, പുളിയന്‍ മലയ്‌ക്ക് സമീപത്തെ പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലും എത്തി. 12 നും 13നും സ്വന്തം ഓട്ടോറിക്ഷയില്‍ പുറ്റടിയിലെത്തി രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചുവരെ ബേക്കറി തുറന്ന് പ്രവര്‍ത്തിപ്പിച്ചു.

14ന് രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയും ബേക്കറിയിലുണ്ടായിരുന്നു. പിന്നീട് സ്രവപരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹം എത്തിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും സമ്പര്‍ക്കം പുലര്‍ത്തിയവരും കണ്‍ട്രോള്‍ സെല്ലുമായോ ഹെല്‍പ് ഡെസ്‌ക്കുമായോ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കണ്‍ട്രോള്‍സെല്‍ ഫോണ്‍: 04862-233130,233111. ഹെല്‍പ് ഡെസ്‌ക്ക് ഫോണ്‍: 04862-232221, 233118.  

വീണ്ടും നിരീക്ഷണത്തിലാക്കി

മൂന്നാര്‍: മൂന്നാറില്‍ കൊറോണ നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ക്വാറന്റൈനിലാക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മൂന്നാര്‍ സ്വദേശി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇയാളും കുടുബവും കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു.

ഡിഐജി പരിശോധന നടത്തി

നെടുങ്കണ്ടം: സൗത്ത് സോണ്‍ ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ അതിര്‍ത്തി മേഖലകളില്‍ പരിശോധന നടത്തി. കുമളി, കമ്പംമെട്ട്, രാമക്കല്‍മെട്ട് എന്നിവിടങ്ങളിലാണ് ഡിഐജി സന്ദര്‍ശനം നടത്തിയത്. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ ഭാഗമായി അതിര്‍ത്തി മേഖലയില്‍ ജില്ല പൊലീസ് സ്വീകരിച്ചിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങള്‍ ഡിഐജി പരിശോധിച്ചു. കമ്പംമെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കേറിയിരുന്നു. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ അരി, പച്ചക്കറി വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ പോയി ലോഡ് എത്തിക്കാന്‍ സൗകര്യം ക്രമീകരിച്ചതോടെയാണ് തിരക്ക് വര്‍ധിച്ചത്. കരുണാപുരം പഞ്ചായത്തില്‍ വ്യാഴാഴ്ച ഗൃഹനാഥനു കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ലോറി ഡ്രൈവര്‍ ബേക്കറി ഉടമയായ ഗൃഹനാഥന്റെ കടയില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ക്രമീകരണം പരിശോധിക്കാനാണ് ഡിഐജി കമ്പംമെട്ടില്‍ സന്ദര്‍ശനം നടത്തിയത്.

Tags: covidCoronaBakery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.