നെടുങ്കണ്ടം: കമ്പംമേട്ടില്‍ ചാരായവേട്ട, ജാര്‍ഖണ്ഡ് സ്വദേശിയടക്കം ഒമ്പത് പേര് പോലീസ് പിടിയില്‍. പ്ലാമ്മൂട്ടില്‍ സജി ജോസ്(48), ഇളംതുരുത്തില്‍ സണ്ണി(55), പേഴുംകാട്ടില്‍ ജോസ് ജോസ്(36), പുറംചിറയില്‍ മഞ്ചേഷ്(36), കൂടത്തിങ്കല്‍ സുര്‍ജിത്(30), ആനിമൂട്ടില്‍ ഷൈജു(34), ഐക്കരക്കുന്നേല്‍ ജിതിന്(27), പുളിക്കലില്‍ ബിജോയ്(26), ജാര്‍ഖണ്ഡ് സ്വദേശി റോബിന് മുര്‍മു (19) എന്നിവരാണ് അറസ്റ്റില്‍ ആയതു. കുഴിത്തോളുവില് ഏലം എസ്റ്റേറ്റിനുള്ളില്‍ ചാരായം വറ്റുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടന്ന് നടത്തിയ പരിശോധനയില്‍ ആണ് കേസ് പിടികൂടിയത്.
എസ്റ്റേറ്റിനുള്ളിലെ വീട്ടില്‍ നിന്നും വാറ്റിക്കൊണ്ടിരുന്ന 7 ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ കോടയും 8545രൂപയും മൂന്നു വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ എസ്ഐ ഹരിദാസ്, എഎസ്ഐമാരായ സജി, ജിജി, ഉദ്യോഗസ്ഥരായ വിനോദ് കുമാര്‍, അന്‍ഷാദ്, ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ചാരായവുമായി പിടിയില്‍
കാളിയാര്‍: വണ്ണപ്പുറം കൂവപ്പുറം പുത്തന്‍പുരയ്ക്കല്‍ രാജീവി(31) നെ ചാരായം നിര്‍മ്മിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ച കോടയുമായി പിടികൂടി. കാളിയാര്‍ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: