ന്യൂദല്‍ഹി: വന്ദേ ഭാരതം മിഷനിലൂടെ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വരും. മുന്‍ഗണനാ പട്ടികയില്‍ തിരിമറി നടത്തി ചില ഉദ്യോഗസ്ഥര്‍ സ്വന്തക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. കുവൈറ്റില്‍ നിന്നാണ് ആരോപണം ഉയര്‍ന്നത്.
രോഗികളായവരെ നാട്ടിലെത്തിക്കാതെ സ്വാധീനമുള്ളവരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി സൂചിപ്പിച്ച് പ്രവാസി സംഘടനകള്‍ വിദേശകാര്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. .നാട്ടിലെത്തിക്കാന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു എന്ന് എംബസി ട്വീറ്റ് ചെയ്ത രോഗിക്കും മകനും യാത്ര ചെയ്യാന്‍ കഴിയാതിരുന്ന സംഭവവും ഉണ്ടായി.വശം തളര്‍ന്ന ആലപ്പുഴ സ്വദേശിയായ പ്രിന്‍സ് നാട്ടില്‍ പോകുന്നതിനായി വിമാനതാവളത്തില്‍ എത്തി. ഇവരെക്കൊണ്ട് നാട്ടിലെത്തിക്കാന്‍ സഹായിച്ചതിന് നന്ദി പറയിപ്പിച്ച് എംബസി അധികൃതര്‍ വീഡിയോ എടുത്തു. ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ ഇപ്പോഴും കുവൈത്തിലാണ് എന്ന് മറന്നാണ് ട്വീറ്റ്
മുന്‍ഗണനാ പട്ടിക അവഹണിച്ച് വിവാദ വോളന്റിയറുടെ ഭാര്യയേയും മക്കളെയും നാട്ടിലേയ്‌ക്ക് കടത്തിവിട്ടതതായു പരാതി ഉയര്‍ന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കിലും വന്ദേ ഭാരതം ദൗത്യത്തിന്റെ ശോഭ കെടുത്തും എന്നതിനാല്‍ വിഷയം വിദേശമന്ത്രാലയം ഗൗരവത്തിലെടുത്തിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: