ഇന്ത്യയുടെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച മെഗാ സാമ്പത്തിക പാക്കേജ് (കോവിഡ് റിലീഫ് പാക്കേജ്) എല്ലാ അര്‍ത്ഥത്തിലും സമ്പദ് വ്യവസ്ഥക്ക് ഉത്തേജകമാകുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ 20 ലക്ഷം കോടി രൂപ ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച പ്രഖ്യാപനമാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ കൂട്ടിചേര്ത്താല് നമ്മുടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പന്ന വരുമാനത്തിന്റെ (ജിഡിപി) 10 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ഈ പാക്കേജ് രാജ്യത്തിലെ സമഗ്രമായ മേഖലകളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണെന്ന് കാണാം. ഉദാഹരണമായി, കാര്‍ഷികമേഖലയുടെ ഉദ്ധാരണത്തിനും, തൊഴില്‍ മേഖല, കുടില്‍ വ്യവസായങ്ങള്‍, ചെറുകിട വ്യവസായ മേഖല, ഇടത്തര-മധ്യവര്‍ഗ വിഭാഗങ്ങള്‍, വന്‍കിട വ്യവസായങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തേജനം നല്‍കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വ്യവസായ, തൊഴില്‍, കാര്‍ഷിക മേഖലയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും കേന്ദ്രീകരിച്ചുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ചില പ്രധാന വസ്തുതകള്‍ താഴെ കുറിക്കട്ടെ:
1. ഫാംഗേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ – കൃഷിയിടങ്ങളില്‍ നല്കാവുന്ന കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിന് ഒരു ലക്ഷം കോടി രൂപ ഫണ്ട് നല്‍കും. ഇത് പ്രാഥമിക കാര്‍ഷിക സൊസൈറ്റികള്‍ക്കും അഗ്രഗേറ്റര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗുണം ചെയ്യും. ഇത് കയറ്റുമതിയിലും സഹായിക്കും.
2. ചെറുകിട ഭക്ഷ്യ സംരംഭങ്ങള്‍ക്ക്- ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനത്തില്‍ 10,000 കോടി പദ്ധതി നടപ്പിലാക്കും. 2 ലക്ഷം മൈക്രോ ഫുഡ് എന്റര്‍പ്രൈസിന് പ്രയോജനം ലഭിക്കും. ക്ലസ്റ്ററുകളുടെ ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ് എന്നിവയാകും ലക്ഷ്യമിടുക. വനിതാ ബിസിനസ് ഉടമകളെയും തൊഴിലാളികളെയും കേന്ദ്രീകരിച്ച് ആഗോളതലത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഫണ്ട് ലക്ഷ്യമിടുന്നു.
3. പ്രധാന് മന്ത്രി മാതൃ-സമ്പദ പദ്ധതി – 20,000 കോടി പുതിയ മത്സ്യബന്ധന കപ്പലുകള്‍ നല്‍കും, ഫിഷിങ് ഹാര്‍ബറുകള്‍ നിര്‍മ്മിക്കും. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി ബോട്ടുകള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്യും. ഇത് 70 ലക്ഷം ടണ്‍ അധിക മത്സ്യത്തിന് കാരണമാകും. 20,000 കോടിയില്‍ 9,000 കോടി കപ്പലുകള്‍, മണ്ഡി, തുറമുഖങ്ങള്‍, വിപണനം എന്നിവയ്ക്കായിരിക്കും. ഇത് 55 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും.
4. കാല്, വായ മുതലായ രോഗം മൃഗങ്ങളില്‍ സാധാരണമാണ്. വാക്സിനേഷന് എടുക്കാത്ത മൃഗങ്ങങ്ങളില് രോഗങ്ങള്‍ സാധാരണമാണ്. കന്നുകാലികള്‍ക്ക് 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാന്‍ 13,343 കോടി രൂപ നല്‍കും. ജനുവരി മുതല്‍ 1.5 കോടി എരുമകളെയും പശുക്കളെയും വാക്സിനേഷനായി ടാഗ് ചെയ്തിട്ടുണ്ട്.
5. ക്ഷീരമേഖലയ്ക്ക് 15,000 കോടി രൂപ – മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ടും ഏര്‍പ്പെടുത്തും. ക്ഷീരമേഖലയിലെ സ്വകാര്യ നിക്ഷേപത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.
6. ഔഷധസസ്യ ഉത്പാദന മേഖലയ്ക്ക് 4,000 കോടി രൂപ നല്‍കും. 10 ലക്ഷം ഹെക്ടര്‍ ഹെര്‍ബല്‍ കൃഷിയില്‍ ഉള്‍പ്പെടുത്തും. ഗംഗാ നദിയുടെ തീരത്ത് ഒരു ഇടനാഴി സ്ഥാപിക്കും.
7. തേനീച്ചവളര്‍ത്തല്‍ സംരംഭങ്ങള്‍ക്ക് 500 കോടി രൂപ നല്‍കും. തേനീച്ചവളര്‍ത്തല്‍ മെച്ചപ്പെടുത്തും. ഇത് ക്രോസ്-പരാഗണത്തെ നിര്ണായകമാക്കുകയും തേന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും.
8. ടോപ്പ് ടു ടോട്ടല്‍; എന്ന പ്രോഗ്രാമിന് 500 കോടി – ലോക്ക്ഡൗണ്‍ സമയത്ത് തടസപ്പെട്ട മെച്ചപ്പെട്ട വിതരണ ശൃംഖലകളെ ഇത് സഹായിക്കും. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് ഉപയോഗിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ മറ്റെല്ലാ പച്ചക്കറികളും ഉള്‍പ്പെടുത്തും. ഉല്പന്നങ്ങളുടെ ഗതാഗതത്തിന് 50%, കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ 50% സബ്സിഡി എന്നിവ ഉണ്ടായിരിക്കും. മേല്പറഞ്ഞ ഉത്തേജക പാക്കേജിന്റെ സുഗമമായ നടത്തിപ്പിന് മൂന്ന് ഭരണപരമായ നടപടികള്‍ നിര്‍ദേശിച്ചിരിക്കുന്നതു ഇവയാണ്:
1. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില സാക്ഷാത്കരിക്കാന്‍ അവശ്യ ചരക്ക് നിയമത്തില്‍ ഭേദഗതി. ഭേദഗതി പ്രധാനമായും ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, ഉള്ളി മുതലായ ചില വിളകളെ നിയന്ത്രിക്കുന്നതിനാണ്. ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, മൂല്യവര്‍ദ്ധന കോര്‍പ്പറേഷനുകള്‍, കയറ്റുമതിക്കാര്‍ എന്നിവയ്ക്ക് സ്റ്റോക്ക് പരിധി ബാധകമല്ല.
2. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയ്ക്ക് വില്ക്കാന് തെരഞ്ഞെടുക്കാം. കൃഷിക്കാര്‍ക്ക് വിപണന തെരഞ്ഞെടുപ്പുകള്‍ നല്‍കുന്നതിന് കാര്‍ഷിക വിപണന പരിഷ്കാരങ്ങളുണ്ടാകും.
3. കാര്‍ഷിക ഉല്പാദന വില പിന്തുണാ പരിപാടി – കൃഷിക്കാര്‍ക്ക് അവരുടെ വിളയ്ക്ക് എന്ത് വില ലഭിക്കുമെന്ന് പറയുന്ന ഒരു സാധാരണ സംവിധാനമില്ല. വിള വിതയ്ക്കുമ്പോഴും വാങ്ങുന്നയാള്‍ വരുമ്പോള്‍ അവര്‍ ധനപരമായി എന്ത് കൊയ്യും എന്ന അനിശ്ചിതത്വത്തിലാണ് ഇത് ചെയ്യുന്നത്. ഇപ്പോള്‍ നിയമപരമായ ചട്ടക്കൂടിലും മെക്കാനിസത്തിലും പ്രവര്‍ത്തിക്കും. അത് ഉല്പാദിപ്പിക്കുന്ന അളവിന് അവര്‍ എന്താണ് നേടുന്നതെന്ന് കൃത്യമായി അറിയാമെന്ന് ഉറപ്പാക്കും. ലോകഃഡൗണ് കാലയളവില്‍ കാര്‍ഷികമേഖലയില്‍ വളരെ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായി കാണാം. ഉദാഹരണത്തിന്:
1. മിനിമം താങ്ങു വിലയെ അടിസ്ഥാനമാക്കി 74,300 കോടി വാങ്ങലുകള്‍ ലോക്ക്ഡൗണ്‍ സമയത്ത് നടന്നു. പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം 18,600 കോടി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി രൂപയുടെ ഫാസല്‍ ബീമ യോജന ക്ലെയിമുകളും തീര്‍പ്പാക്കി.
2. മൃഗസംരക്ഷണത്തിനും പാലുല്പാദനത്തിനുമായി പ്രതിദിനം 560 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കുന്നു. സാധാരണ സംഭരിക്കുന്ന 360 ലക്ഷം ലിറ്ററില്‍ നിന്ന് കൂടുതലാണിത്.
3. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ ഏകദേശം 2 കോടി കര്‍ഷകര്‍ക്ക് ഇതുവഴി പ്രയോജനം ലഭിച്ചു. ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു ഭാഗം കാര്‍ഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നു. ചെറുകിട, ഇടത്തരം കര്‍ഷകരാണ് പരമാവധി. അതുകൊണ്ടു തന്നെ അവരുടെ ഉയര്‍ച്ചക്കും വികാസത്തിനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങളായ പാല്, ചണം, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്നവരാണ് ചെറുകിട നാമമാത്ര കര്‍ഷകരില്‍ ബഹു ഭൂരിപക്ഷവും.
അടിസ്ഥാനപരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനും ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഇന്ത്യ സൃഷ്ടിക്കുന്നതിനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഡോ. പി.കെ. വിശ്വനാഥന്
(പ്രൊഫസര്‍ (ഇക്കണോമിക്സ് & സസ്റ്റെയിനബിലിറ്റി
അമൃത വിശ്വവിദ്യാപീഠം, കൊച്ചി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: