ലണ്ടന്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇതിഹാസമായ സച്ചിന് ടെന്ഡുല്ക്കറെക്കാള് കേമനാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ്.
നിലവില്‍ ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരാണ് വിരാട് കോഹ്ലിയും ഓസീസിന്റെ മുന്‍ നായകന് സ്റ്റീവ് സ്മിത്തും. എന്നാല്‍ ബാറ്റിങ്ങില്‍ സ്മിത്തിന് കോഹ്ലിക്ക് അരികില്‍ പോലും എത്താനാകില്ലെന്നും പീറ്റേഴ്സണ് പറഞ്ഞു.
ചെയ്സ് ചെയ്ത് ടീമിനെ വിജയിപ്പിക്കാന്‍ മിടുക്കനാണ് കോഹ്ലി. കടുത്ത സമ്മര്‍ദത്തിലും മികച്ച പ്രകടനം പുറത്തെടുക്കും. സ്മിത്തിന് കോഹ്ലിക്ക് അരികില്‍ എത്താനാകില്ലെന്നും പീറ്റേഴ്സണ് ലൈവ് ചാറ്റ് പരിപാടിയില്‍ പറഞ്ഞു.
സച്ചിനെക്കാള്‍ കേമനാണ് കോഹ്ലി. ചെയ്സ് ചെയ്യുമ്പോള്‍ കോഹ്ലിയുടെ ശരാശരി എണ്‍പത് ശതമാനമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്നു. വ്യക്തിഗതി മികവിനേക്കാള്‍ ടീമിന് വിജയം നേടിക്കൊടുക്കുന്നതിനാണ് പ്രാധാന്യമെന്ന്് പീറ്റേഴ്സണ് വ്യക്തമാക്കി.
കോഹ്ലിക്ക് എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ ഉണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും അമ്പതില്‍ കൂടുതലാണ് ശരാശരി. എന്നാല്‍ സ്മിത്തിന് ടെസ്റ്റില്‍ മാത്രമാണ് കോഹ്ലിയെക്കാള് മികച്ച ശരാശരിയുള്ളത്. 73 ടെസ്റ്റില്‍ സ്്മിത്ത് 7227 റണ്‍സ്് നേടി. 62.74 ശതമാനമാണ് ശരാശരി.
കോഹ്ലി 86 ടെസ്റ്റില്‍ 7240 റണ്‍സ് കുറിച്ചു. 53.62 ശതമാനമാണ് ശരാശരി. ഏകദിനത്തില്‍ 59.33 ശതമാനവും ടി 20 യില്‍ 50.80 ശതമാനവുമാണ് കോഹ്ലിയുടെ ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: