തിരുവനന്തപുരം: മദ്യവില ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബസ് നിരക്കുകളും കുത്തനെ ഉയര്‍ത്താന്‍ പിണറായി സര്‍ക്കാര്‍. കൊറോണ പ്രതിസന്ധി ഒഴിയുന്നതുവരെ കുറഞ്ഞനിരക്ക് 12 രൂപയാക്കാനാണ് തീരുമാനം. ഇതിന് ശേഷം യാത്രാനിരക്ക് 10 രൂപയാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ എട്ടുരൂപയാണ് മിനിമം ചാര്‍ജ്. അന്തിമതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും.
ലോക്ക്ഡൗണിനുശേഷം, പൊതുഗതാഗതം ആരംഭിക്കുന്ന മുറയ്ക്ക് ബസ് യാത്രാനിരക്ക് ഇരട്ടിയാക്കണമെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ശിപാര്‍ശ. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബസ് നിരക്ക് ഇരട്ടിവര്ദ്ധനവാണ് ഇതോടെ കേരളത്തില്‍ ഉണ്ടാകുന്നത്.
നേരത്തെ, കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ മദ്യനികുതിയില്‍ വന്‍ വര്‍ദ്ധനവ് കേരള സര്‍ക്കാര്‍ വരുത്തിയിരുന്നു. മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനംവരെ കൂട്ടിയാണ് വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഇതോടെ എല്ലാ മദ്യങ്ങള്‍ക്കും ബിയറിനും വില കുതിച്ച് ഉയര്‍ന്നിരുന്നു.
കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി കൂട്ടിയിരുന്നു. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. മദ്യവില വര്‍ദ്ധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ലയായിരുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: