കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 81 കാരനും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കതിരൂര്‍ സ്വദേശി 41 കാരിയുമാണ് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയത്.
ഇതോടെ ജില്ലയില്‍ കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 118 ആയി. ബാക്കി മൂന്നുപേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
നിലവില്‍ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4686 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 23 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറ് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ആറ് പേരും വീടുകളില്‍ 4644 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 4715 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4664 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4418 എണ്ണം നെഗറ്റീവാണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 121 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 42 ദിവസമായി കോവിഡ് ചികിത്സയിലായിരുന്ന 82 വയസുകാരന് ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇദ്ദേഹത്തിന്റെ ഒമ്പത് കുടുംബാംഗങ്ങളും നേരത്തെ രോഗമുക്തി നേടിയിരുന്നു. കോവിഡ് ചികിത്സാരംഗത്ത് ഏറെ പ്രയാസമേറിയ കേസായിരുന്നു ഇദ്ദേഹത്തിന്റെത്. പരിശോധനാ ഫലം പൊസറ്റീവും നെഗറ്റീവമാകുന്നത് ഡോക്ടര്‍മാരെ ഏറെ കുഴക്കിയിരുന്നു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് വയോധികനായ രോഗി കൊവിഡ് മുക്തനാകുന്നത്.
രോഗമുക്തനായ ചെറുവാഞ്ചേരി സ്വദേശിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയാക്കി. അധികൃതരുടെ കരുതലും സ്നേഹവും ഓര്‍ക്കാതെ തങ്ങളുടെ ഒരു ദിവസം പോലും ഇനി കടന്നുപോകില്ലെന്നും നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ലെന്നും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് കൂടിയായിരുന്ന അദ്ദേഹം അധികൃതരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: