തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള വരുമാനമില്ലാത്തത് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച് പിണറായി സര്‍ക്കാര്‍. പുതിയ സമിതിയുടെ നിയമനം സര്‍ക്കാര്‍ ഖജനാവിന് കൂടുതല്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്.
സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രണത്തിനുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി തോമസ് ഐസക്കാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഐസക്കിന്റെ ഈ പുതിയ സമിതി പ്രഖ്യാപനം സര്‍ക്കാര്‍ ഖജനാവ് ഒന്നുകൂടി കാലിയാക്കുകയേ ഉള്ളുവെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. സുനില്‍ മാണിയാണ് സമിതിയുടെ ചെയര്മാന്. ആര് കെ സിംഗ് (ധനകാര്യ സെക്രട്ടറി), ബിശ്വനാഥ് സിന്‍ഹ (പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി), സഞ്ജയ് കൗള്‍ (എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി, ധനകാര്യം), എം ചന്ദ്രദാസ് (കേരള പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ചെലവുകള്‍ക്കുള്ള വരുമാനമില്ല എന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്റെ പഠന റിപ്പോര്‍ട്ട്. നമ്മുടെ റവന്യുക്കമ്മി 48657 കോടിയായും ധനക്കമ്മി 62751 കോടിയായും ഉയരും. അതുകൊണ്ട് ചെലവുകള്‍ കര്‍ശനമായും നിയന്ത്രിച്ചേതീരൂ. എന്നാല്‍ അത്യാവശ്യമുള്ള കാര്യങ്ങള്‍ നന്നായി നടക്കുകയും വേണം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിക്കുകയെന്നാണ് മന്ത്രി പറയുന്നത്.
കമ്മിറ്റി താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്:
സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ നികത്തുന്ന രീതി, അന്യത്ര സേവനം അനുവദിക്കുന്ന രീതി, വര്‍ക്കിംഗ് അറേഞ്ച്മെന്റ് സംവിധാനം, അവധി ഒഴിവുകളിലെ നിയമന / പ്രമോഷന് രീതി, ഓണ്‍ലൈന്‍ സേവനങ്ങള്‍ / ഇ-ഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഒഴിവാക്കപ്പെടാവുന്ന ചെലവുകള്‍, വകുപ്പുകളിലെ മറ്റു ചെലവുകള്‍ എങ്ങനെ ക്രമീകരിക്കാം,
വിവിധ കമ്മീഷനുകളുടെ / ബോര്‍ഡുകളുടെ / ക്ഷേമനിധികളുടെ ഓഫീസുകളുടെ ഏകോപന സാധ്യത, സര്‍ക്കാര്‍ വാഹന ഉപയോഗത്തിലെ ക്രമീകരണം, സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥലവിനിയോഗം ഫലപ്രദമാക്കി, വാടക ചെലവ് ചുരുക്കാന്‍ സാധിക്കുമോ?, കോണ്‍ഫറന്‍സുകള്‍, യോഗങ്ങള്‍ എന്നിവ പരമാവധി ചെലവ് ചുരുക്കി നടത്താനുള്ള സാധ്യത.ജോലി ഭാരത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിന്യാസത്തിന്റെ സാധ്യത, മേല്‍പ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് പ്രസക്തമെന്നു തോന്നു മറ്റു വിഷയങ്ങള്‍ പരിഗണിക്കാമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: