ഭോപ്പാല്‍: വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ മധ്യപ്രദേശില്‍ അറസ്റ്റില്‍. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഭോപ്പാലില്‍ എത്തിയ 60 വിദേശികളാണ് അറസ്റ്റിലായത്. വിസ ചട്ടം ലഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269, 270, എന്നീ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ അറുപത് പേരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത് ഭോപ്പാല്‍ ഐജി ഉപേന്ദ്ര ജെയിന് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ എത്തിയ വിദേശികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വിസ ചട്ടങ്ങളുടെ ലംഘനമാണ്. അറസ്റ്റിലായ അറുപത് പേരും മുന്‍കൂര്‍ ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
കിര്ഗിസ്താന്, ഉസ്ബെക്കിസ്താന്, താന്‍സാനിയ, സൗത്ത് ആഫ്രിക്ക, മ്യാന്മാര് എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് അറസ്റ്റിലായവര്‍. വിസ ചട്ടം ലഘിച്ചതിന് ഇവര്‍ക്കെതിരെ ഭോപ്പാലിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശികള്‍ക്കായുള്ള നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: