സിയോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സുപ്രീം ഗാര്‍ഡ് കമാന്‍ഡറേയും രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സി തലവനേയും നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബുധനാഴ്ചയാണ് സുപ്രധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നതെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. രാജ്യത്തെ തന്റെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ നടപടികളെന്നാണ് ഉത്തര കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന നിരീക്ഷകര്‍ പറയുന്നത്.
ഉത്തരകൊറിയന്‍ സേനയിലെ ലഫ്. ജനറലായ റിം ക്വാങ്ങിനെയാണ് പുതിയ രഹസ്യാന്വേഷണ തലവനായി നിയമിച്ചിരിക്കുന്നത്. ക്വാക് ചാങ് സികിനേയാണ് കിമ്മിന്റെ സുപ്രീം ഗാര്‍ഡ് കമാന്‍ഡറായി നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗം കൂടിയായ യുന്‍ ജോങ് റിന്നിനെയാണ് ക്വാക് ചാങ് സികിന്റെ നിയമനത്തിനായി മാറ്റിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: