ന്യൂദല്‍ഹി: കൊറോണ വ്യാപകമാകുന്നതിനെ തുടര്‍ന്നുണ്ടായ രാജ്യത്തെ പ്രതിസന്ധിക്കിടയിലും മാതൃക കാട്ടി വീരമൃത്യു വരിച്ച ജവാന്റെ വിധവ. പെന്ഷന് തുകയില്‍ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് സൈനികന്റെ വിധവ രാജ്യത്തിന് മാതൃകയായത്. 1965ലെ ഇന്ത്യാ പാകിസ്ഥാന് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഉത്തരാഖണ്ഡ് സ്വദേശി ഹവില്‍ദാര്‍ കബൂതര്‍ സിംഗിന്റെ ഭാര്യ ദര്‍ശനി ദേവി എന്ന എണ്പത്തിരണ്ടു വയസ്സുകാരിയാണ് രാജ്യത്തിനാകെ അഭിമാനകരമായ മാതൃകയായിരിക്കുന്നത്.
പെന്ഷന് തുകയില്‍ നിന്നും മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ ബാങ്കില്‍ നേരിട്ട് നടന്നെത്തിയാണ് ദര്‍ശനി ദേവി പിന്‍വലിച്ചത്. ആ തുക പ്രാദേശിക അധികൃതരുടെ സഹായത്തോടെ അവര്‍ പി എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കുകയായിരുന്നു. രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇത്തരം സന്ദര്‍ഭത്തില്‍ തന്നാല്‍ കഴിയുന്നതാണ് താന്‍ ചെയ്തതെന്നും ജനങ്ങള്‍ ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് പരസ്പരം സഹായിക്കേണ്ടതെന്നും ദര്‍ശനി ദേവി ചോദിക്കുന്നു.
ദര്‍ശനി ദേവിയുടെ പ്രവൃത്തി രാജ്യത്തിനാകെ മാതൃകയാണെന്ന് സംയ്കുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൈന്യമെന്നാല്‍ ഇത്തരം കുടുംബങ്ങളാല്‍ അനുഗൃഹീതമാണെന്നും അത് എല്ലാക്കാലത്തും ഇപ്രകാരമായിരിക്കുമെന്നും ഈ നന്മകളാണ് നമ്മുടെ ഊര്‍ജ്ജമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ദര്‍ശനി ദേവിയുടെ പേരില്‍ അഭിമാനം കൊള്ളുകയാണെന്നും നികുതി അടയ്ക്കാന്‍ പോലും വൈമനസ്യം കാട്ടുന്നവര്‍ക്കുള്ള മറുപടിയാണ് ദര്‍ശനി ദേവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: