ബീജിങ് : കോവിഡ് വ്യാപനം സംബന്ധിച്ച് ചൈന ഇതുവരെ പുറത്തുവിട്ട കണക്കുകളെല്ലാം തെറ്റായിരുവന്നെന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍. രാജ്യത്ത് എണ്‍പത്തിനാലായിരം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായാണ് ചൈന ഇതുവരെ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ആറ് ലക്ഷത്തി നാല്‍പ്പതിനായിരം പേര്‍ക്ക് ചൈനയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ചൈനയിലെ ഒരു സൈനിക നിയന്ത്രിത സര്‍വ്വകലാശാലയില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുവരെയുള്ള ചൈനയുടെ അവകാശ വാദങ്ങളെല്ലാം തെറ്റാണെന്ന് സമര്‍ത്ഥിക്കുന്നതാണ് ഈ പുതിയ കണക്ക്. ചൈന പുറത്തുവിട്ട കണക്കുകളില്‍ ലോക രാഷ്ട്രങ്ങളില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
കൊറോണ വൈറസ് രോധബാധികരുടെ എണ്ണം സംബന്ധിച്ച് ചൈന പുറത്തുവിട്ട കണക്കുകള്‍ കൃത്രിമമാണെന്നും സുതാര്യത ഇല്ലെന്നും നേരത്തെ ആഗോള തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് രോഗികളുടെ എണ്ണം മറച്ചുവെയ്ക്കുകയാണെന്നും ചൈനീസ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് കള്ളം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുറ്റപ്പെടുത്തിയിരുന്നു. രോഗബാധിതരെ കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകളേക്കാളും നിരവധി മടങ്ങ് വലുതാണ് യഥാര്‍ത്ഥ സംഖ്യയെന്നും ട്രംപ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: