കോഴിക്കോട്: പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവം ഒന്നായ ഇന്നലെ വീടുകളില്‍ തുളസിച്ചെടികള്‍ നട്ടു. ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ് ഗതിവിധിയാണ് തുളസിച്ചെടി നട്ടു വളര്‍ത്തുന്നതിന് ആഹ്വാനം നല്‍കിയത്.
തുളസി തൈ നടുന്നതിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പര്യാവരണ്‍ പ്രമുഖ് സി.പി.ജി. രാജഗോപാല്‍ ബേപ്പൂരില്‍ നിര്‍വഹിച്ചു. വെളളായിക്കോട് വടക്കേയില്‍ ഷിനി മനോഹരന്റെ വീട്ടുമുറ്റത്ത് തുളസിച്ചെടി നട്ടായിരുന്നു ഉദ്ഘാടനം. ആര്‍എസ്എസ് ബേപ്പൂര്‍ നഗര്‍ സംഘചാലക് കെ. വാസുദേവന്‍, ആര്‍എസ്എസി കോഴിക്കോട് മഹാനഗര്‍ സഹപ്രചാര്‍ പ്രമുഖ് കെ.പി. ജെനില്‍കുമാര്‍, ബിജെപി ബേപ്പൂര്‍ 29-ാം ബൂത്ത് പ്രസിഡന്റ് വി. സോമനാഥന്, സരീഷ് എന്നിവര്‍ പങ്കെടുത്തു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തുളസിത്തൈ നട്ടു. ജില്ലയിലെ ആയിരക്കണക്കിന് വീടുകളില്‍ കുടുബാംഗങ്ങള്‍ ഒന്നിച്ച് തുളസിച്ചെടികള്‍ നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: