തൊടുപുഴ: മദ്യപാനവും വഴക്കും ചോദ്യം ചെയ്ത മുത്തശ്ശിയെ കൊച്ചു മകന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. വണ്ണപ്പുറം ചീങ്കല്‍ സിറ്റി അറുപങ്കല് പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മ(90) അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ പാപ്പിയമ്മയുടെ മകന്റെ മകന് ശ്രീജേഷി(32) നെ കാളിയാര്‍ എസ്ഐ വി.സി. വിഷ്ണകുമാര്‍ അറസ്റ്റ് ചെയ്തു. വ്യാഴം രാത്രി 10ന് ആണ് സംഭവം. മദ്യപാനവും വഴക്കും ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.
സംഭവ സമയം വീട്ടില്‍ ശ്രീജേഷിന്റെ അച്ഛന് ശ്രീധരനും പാപ്പിയമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. വഴക്ക് ഉണ്ടാക്കിയ ശ്രീജേഷ് ആദ്യം ശ്രീധരനെ കല്ലിന് എറിഞ്ഞ് ഓടിച്ചു വിട്ടു. ഇത് ചോദ്യം ചെയ്ത പാപ്പിയമായ തലയില്‍ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. പാപ്പിയമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തി. പൊലീസ് എത്തിയാണ് പാപ്പിയമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയെങ്കിലും പാപ്പിയമ്മ അബോധാവ സ്ഥയില്‍ ആയതിനാല്‍ മൊഴി എടുക്കാനായില്ല. വിരലടയാള വിദഗ്ധര്‍ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ടൈല്‍ പണിക്കാരനായ ശ്രീജേഷ് അവിവാഹിതനാണ്. പ്രതിയുടെ ശല്യം കാരണം ഇയാളുടെ അമ്മ മറ്റൊരു വീട്ടിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: