കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘം പര്യാവരണ്‍ സംരക്ഷണ് ഗതിവിധിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ ആയിരത്തോളം സ്ഥലങ്ങളില്‍ തുളസിത്തൈകള്‍ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീടുകളിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ പ്രവൃത്തിയെന്ന നിലയിലാണ് തുളസിത്തൈകള്‍ നട്ടത്.
രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം കണ്ണൂരിലും പ്രാന്തീയ വിദ്യാര്‍ത്ഥ പ്രമുഖ് വത്സന് തില്ലങ്കേരി ആയിത്തരയിലും വിഭാഗ് കാര്യവാഹ് വി.ശശിധരന് ഡയമണ്ട് മുക്കിലും, വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന് മാസ്റ്റര്‍ ചേലേരിയിലും തുളസുത്തൈകള് നട്ടു. പ്രകൃതി സംരക്ഷണം മുദ്രാവാക്യമല്ല ജീവിത ശൈലിയാക്കുകയെന്നതാണ് മുദ്രാവാക്യം. ആയിത്തരയില്‍ ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി തുളസിതൈ നടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: