മുംബൈ: കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരികയെന്നും ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു തങ്ങള്‍ക്കു നീങ്ങേണ്ടി വരുമെന്നും പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഐപിഎല്‍ നടന്നില്ലെങ്കില്‍ അത് ഇന്ത്യന്‍ താരങ്ങളെയും ബാധിക്കുമെന്ന് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയത്.
ലോകത്തിലെ തന്നെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ 4000 കോടിയോളം രൂപയുടെ നഷ്ടമായിരിക്കും ബോര്‍ഡിനു നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ ഈ വര്‍ഷം ടൂര്‍ണമെന്റ് എങ്ങനെയെങ്കിലും നടത്താനുള്ള തീവ്ര ശ്രമത്തില്‍ തന്നെയാണ് ബിസിസിഐ. സാമ്പത്തിക സാഹചര്യം ഞങ്ങള്‍ക്കു പരിശോധിക്കേണ്ടതുണ്ട്.
എത്ര പണം കൈവശമുണ്ടെന്ന് വ്യക്തമായ ശേഷം മാത്രമേ കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളൂ. ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ 4000 കോടിയോളം രൂപയുടെ നഷ്ടം ബിസിസിഐയ്ക്കു സഹിക്കേണ്ടി വരും. ഇതു വളരെ വലിയ തുകയാണ്. എന്നാല്‍ ഐപിഎല്‍ നടത്താന്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതു പോലെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരില്ലെന്നും ഗാംഗുലി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: