ന്യൂദല്‍ഹി : വര്‍ഷങ്ങളായി അന്വേഷിച്ചുവരുന്ന ഭീകരരെ ഇന്ത്യയ്ക്ക് കൈമാറി മ്യന്മാര്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന 22 ഭീകര നേതാക്കളെയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്.
ഇന്ത്യ- മ്യാന്മര് അതിര്‍ത്തിയിലെ കൊടും വനത്തിലാണ് ഈ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് മ്യാന്മര് ഈ ഭികരരെ അറസ്റ്റ് ചെയ്തത്. മണിപ്പൂരിലും, അസമിലും നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളിലും ഇവര്‍ക്ക് പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ദോവലും മ്യാന്മര് മിലിട്ടറി കമാന്‍ഡര്‍ ഇന്‍ ചീഫ് മിന് ഓങ് ഹയാങ്ങും തമ്മില്‍ സംയുക്തമായി പ്രവര്‍ത്തിച്ചാണ് ഇവരെ പിടികൂടിയിരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ പ്രത്യേക ആവശ്യ പ്രകാരമാണ് മ്യാന്മര് സര്‍ക്കാര്‍ ഇവരെ ഇന്ത്യയ്ക്ക് നല്‍കിയത്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആക്രമിച്ചശേഷം മ്യാന്മറിലേക്ക് തിരിച്ച് മടങ്ങുകയാണ് ഇവരുടെ പതിവ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം മ്യാന്മറുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. 2015ല്‍ ഇന്ത്യയില്‍ ആക്രമണം നടത്തിവരെ മ്യാന്മാര് അതിര്‍ത്തിയിലെത്തി സൈന്യം തിരിച്ചടിച്ചിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും മ്യാന്മര് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: