കൊല്ലം: കൊറോണ തുണയായ വ്യാപാരങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചാല്‍ ആദ്യം വരുന്നത് സാനിറ്റൈസറും മാസ്കും. ചുരുങ്ങിയ കാലം കൊണ്ട് 50 ബ്രാന്‍ഡ് സാനിറ്റൈസറുകളാണ് കേരളത്തില്‍ വിപണിയിലെത്തിയത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്ന മുഖാവരണങ്ങളും നാള്‍ക്കുനാള്‍ ജനകീയമാകുന്നു. ഇതിലെ വൈവിധ്യങ്ങളിലെ സാധ്യതകള്‍ വസ്ത്ര രൂപകല്‍പ്പനാ സ്ഥാപനങ്ങള്‍ തിരിച്ചറിഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത ഡിസൈനുകളുമായാണ് മുഖാവരണങ്ങള്‍ അണിയറയില്‍ തയാറാകുന്നത്. കൈലേസും ഷാളുകളുമുപയോഗിച്ച് കെട്ടുന്നതായിരുന്നു കൊറോണ കാലത്തെ കാഴ്ചയെങ്കില് ഓരോരുത്തരുടെ സ്വഭാവത്തിനും രൂപത്തിനും ചേരുന്ന മാസ്കുകള്‍ ഇനി വിപണിയിലെത്തും. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ന്യൂ ജനറേഷനുവേണ്ടി ക്രിക്കറ്റ്, ഫുട്ബോള്‍ താരങ്ങളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങളുമാണ് മാസ്കുകളില്‍ നിറയുന്നത്.
പച്ചക്കറികള്‍, പഴവര്‍ഗം, പൂക്കള്‍, മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ പതിച്ചതും രാഷ്ട്രീയത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഇഷ്ടനേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തവയുമുണ്ട്. നരേന്ദ്രമോദി, അമിത്ഷാ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ ചിഹ്നങ്ങള്‍ പതിച്ച മാസ്കുകളും പ്രചാരത്തിലെത്തുന്നു. ഒട്ടേറെ ഡിസൈനര്‍മാരും സ്ഥാപനങ്ങളു ഈ രീതിയില്‍ മാസ്കില്‍ വൈവിധ്യം കൊണ്ടുവരാനും വിപണിയെ ആകര്‍ഷകമാക്കാനുമുള്ള തയാറെടുപ്പിലാണ്. പാഠം
പ്രതികരിക്കാൻ ഇവിടെ എഴുതുക: