Categories: India

കൊറോണ: പത്മനാഭസ്വാമി ക്ഷേത്രമടക്കമുള്ള അമ്പലങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന് പ്രിഥ്വിരാജ് ചവാന്‍; കുറിക്കുകൊള്ളുന്ന മറുപടിയുമായി ഹിന്ദു ആചാര്യര്‍

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നിവയെ ലക്ഷ്യം വച്ചായിരുന്നു ചവാന്റെ പരാമര്‍ശം. രാജ്യത്തെ അതിസമ്പന്നമായ ക്ഷേത്രങ്ങളാണ് ഇവ.

Published by

മുംബൈ: കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന വിവാദ പരാമര്‍ശവുമായി മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പ്രിഥ്വിരാജ് ചവാന്‍. ട്വിറ്ററിലൂടെയുള്ള വിവാദ പ്രസ്താവനയ്‌ക്കെതിരേ വിവിധ ഹിന്ദു സംഘടനകളും ആചാര്യന്‍മാരും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളിലെ കള്ളപ്പണമാണ് ആദ്യം ഉപയോഗിക്കേണ്ടതെന്ന് ഇവര്‍ മറുപടി നല്‍കി.  

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉടനടി രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളിലെ സ്വര്‍ണം ഏറ്റെടുക്കണം. ഏതാണ്ട് എഴുപത്ത് അഞ്ചു ലക്ഷം കോടി രൂപയുടെ സ്വര്‍ണം പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലുണ്ട്. വളരെ കുറഞ്ഞ പലിശയ്‌ക്ക് ഇവ ബോണ്ടായി ഏറ്റെടുക്കണം. ഇതു അടിയന്തരമായ ചെയ്യണം, ഒസ്വര്‍ണത്തിന് ഒന്നോ രണ്ടോ പലിശ നല്‍കിയാല്‍ മതിയാകുമെന്നായിരുന്നു ചവാന്റെ ട്വീറ്റ്.  

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നിവയെ ലക്ഷ്യം വച്ചായിരുന്നു ചവാന്റെ പരാമര്‍ശം. രാജ്യത്തെ അതിസമ്പന്നമായ ക്ഷേത്രങ്ങളാണ് ഇവ.  

ചാവന്റെ പരാമര്‍ശത്തിനിനെതിരേ ബിജെപിയും രംഗത്തെത്തി. രാജ്യത്തെ സാമ്പത്തികാവസ്ഥയില്‍ കോണ്‍ഗ്രസിന് അത്രയ്‌ക്ക് ആശങ്കയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി നേതാക്കളുടെ വിദേശത്തും സ്വദേശത്തും അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പുറത്തെത്തിക്കുകയാണെന്നു മഹാരാഷ്‌ട്ര ബിജെപി സ്പിരിച്വല്‍ ഫ്രണ്ട് ജോയിന്റ് കണ്‍വീനര്‍ തുഷാര്‍ ഭോസ്ലെ പറഞ്ഞു.  

അതേസമയം, വിഷയം വിവാദമായതോടെ പൊഖ്‌റാന്‍ ആണവപരീക്ഷണത്തിനു ശേഷം വാജ്‌പേയ്സര്‍ക്കാര്‍ മുന്നോട്ടു വച്ച ആശയമാണ് താനും പറഞ്ഞതെന്ന ന്യായീകരണവുമായി ചവാന്‍ രംഗത്തെത്തി. അന്ന് വ്യക്തികളോടും സംഘടനകളോടും കൈവശമുള്ള സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെന്ന് ചവാന്‍ വിശദീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by