കാസര്‍കോട്: ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി മദ്യമെത്തിച്ചു കൊടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഉപേക്ഷിക്കണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. മദ്യലഭ്യതയില്ലാത്ത ലോക് ഡൗണ്‍ കാലത്തെ വീടുകളിലുണ്ടായിരുന്ന സമാധാന ജീവിതമില്ലാതാക്കാനേ ഈ നീക്കം ഉപകരിക്കുവെന്നും ധനസമ്പാദനത്തിനു വേണ്ടി ഇവിടെ ഇല്ലാതാകുന്നത് കുടുംബിനികളുടെയും കുട്ടികളുടെയും സൈ്വര്യജീവിതമാണെന്ന് മഹിളാ ഐക്യവേദി ജില്ലാകമ്മറ്റി കുറ്റപ്പെടുത്തി.
മദ്യപാനം കൊണ്ടാണ് ഗാര്‍ഹിക പീഡനങ്ങളും സ്ത്രീപീഡനങ്ങളും ബാലപീഡനങ്ങളും കൂടിക്കൂടി വരുന്നതെന്നും സമാധാനപൂര്‍ണമായ സാമൂഹിക പശ്ചാത്തലം ഉണ്ടാക്കാനായി സമ്പൂര്‍ണ മദ്യനിരോധനമാണ് മഹിളാ ഐക്യവേദി ലക്ഷ്യമിടുന്നത്. ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ലക്ഷ്യത്തിലേക്കെത്താനായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും.
മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കാസര്‍കോട് ജില്ല അധ്യക്ഷ സതി കോടോത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി വാസന്തി സ്വാഗതവും സെക്രട്ടറി അജിത നന്ദിയും പറഞ്ഞു. ഗംഗാസുകുമാരന്, ശകുന്തള അടോട്ടുകയ, സുജാത നാരായണന്, ഗംഗ പേരേടുക്കം, ശ്യാമള കൊട്ടോടി, സുനിത ടീച്ചര്‍എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: