കൊച്ചി: വിദേശത്തു നിന്ന് എത്തുന്ന ഗര്‍ഭിണികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. നാലുനിലകളിലായാണ് സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടി വരുന്ന ഗര്‍ഭിണികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവര്‍ക്കും മറ്റ് അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കുമാണ് ചികിത്സ ഒരുക്കിയിട്ടുള്ളത്.
അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്കി സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ കൊറോണ പോസിറ്റീവ് ആയവര്‍ക്കും നെഗറ്റീവ് ആയവര്‍ക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവര്‍ക്കായി പ്രത്യേക പ്രസവമുറികളും ഉണ്ട്. പോസിറ്റീവ് പ്രസവമുറികളും നെഗറ്റീവ് പ്രസവമുറികളും തയാറാക്കിക്കഴിഞ്ഞു.
പ്രസവാനന്തര ശുശ്രൂഷകള്‍ക്കും പ്രത്യേക മുറികളുണ്ട്. കൊറോണ പോസിറ്റീവായ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാന്‍ പ്രത്യേക എന്‍ഐസിയുകളും സജ്ജമാക്കിയതായി ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.
പ്രവാസികളായ 343 ഗര്‍ഭിണികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യന്‍ നേവിയുടെ ഓപ്പറേഷന് സമുദ്ര സേതു ദൗത്യത്തില്‍ ഐഎന്‍എസ് ജലാശ്വ യുദ്ധക്കപ്പലില്‍ 19 ഗര്ഭിണികളുമെത്തി. ഇതില്‍ രണ്ടു പേര്‍ക്ക് അടിയന്തരമായി സിസേറിയന് പ്രസവം നടത്തിയിരുന്നു.
കളമശേരി മെഡിക്കല്‍ കോളേജില്‍ കൊല്ലം സ്വദേശിനി ഷാഹിനയാണ് പെണ്‍കുഞ്ഞിനും തിരുവല്ല സ്വദേശിനി ആണ്‍കുഞ്ഞിനും ജന്മം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: