ലണ്ടന്‍: വായ്പയെടുത്ത് 9000 കോടിയുമായി മുങ്ങിയ മദ്യരാജാവ് വിജയ്മല്ല്യക്ക് ബ്രിട്ടീഷ് കോടതിയില്‍ വീണ്ടും തോല്‍വി. തന്നെ ഇന്ത്യക്ക് കൈമാറണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് അനുമതി തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇനി ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ 28 ദിവസത്തിനകം തുടങ്ങും. മല്ല്യക്കെതിരായ വിധി മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണ്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷപ്പെടുത്താനെന്ന പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുകയായിരുന്നു മല്ല്യ. പലിശ സഹിതം ഇയാള്‍ ഇപ്പോള്‍ നല്‍കാനുള്ളത് 9000 കോടി രൂപയാണ്. ഇയാള്‍ക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നു. സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതിയായ ഇയാളെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഈ ഏജന്‍സികള്‍ ബ്രിട്ടീഷ് കോടതിയില്‍ കേസ് നല്‍കിയിരുന്നു.
മല്ല്യ വലിയ തട്ടിപ്പാണ് നടത്തിയതെന്ന് കണ്ടെത്തിയ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഇയാള്‍ നല്കിയ അപ്പീല്‍ ഈ ഏപ്രില്‍ 20ന് ഹൈക്കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നലെ തള്ളിയത്.
ഇതോടെ ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള മജിസ്ട്രേറ്റ് കോടതിവിധി നടപ്പാക്കേണ്ടിവരും. അന്തിമ വിധി വന്ന് 28 ദിവസത്തിനുള്ളില്‍ അത് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നാണ് നിയമം. അതിനാല്‍ ജൂണ്‍ രണ്ടാം വാരത്തിനു മുന്‍പു തന്നെ മല്ല്യയെ ഇന്ത്യക്ക് കൈമാറിനുള്ള നടപടികള്‍ തുടങ്ങിയേക്കും.
വിജയ് മല്ല്യയുടെ മുന്‍പിലുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. നിയമ, നയതന്ത്ര തലങ്ങളില്‍ മോദി സര്‍ക്കാര്‍ നേടിയ വലിയ വിജയമാണിത്. അതിനിടെ, പലിശ സഹിതം വായ്പ മടക്കി നല്‍കാമെന്നും കേസ് ഉപേക്ഷണക്കമെന്നും അഭ്യര്‍ഥിച്ച് മല്ല്യ ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: