റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2039 പുതിയ കൊറോണ വൈറസ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കൊറോണ വ്യാപനത്തില്‍ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത് എങ്കിലും ഇന്ന് കൊറോണാ ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 46869 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗ ബാധയെ തുടര്‍ന്ന് 10പേരാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണ സംഖ്യ 283 ആയി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം അനുദിന വര്‍ധിക്കുന്നുണ്ട്. 19051 പേര് ഇതുവരെ രോഗമുക്തി നേടി.
ജിദ്ദയില്‍ 482, റിയാദില്‍ 478, മക്കയില്‍ 356, മദീനയില്‍ 247 എന്നിങ്ങനെയാണ് കൂടുതല്‍ കൊറോണ ബാധിതരെ കണ്ടെത്തിയ പ്രദേശങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: