കുവൈറ്റ് സിറ്റി – കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ മലയാളികള്‍ ഉള്‍പ്പെടെ 7 പേരാണ് കൊറോണ ബാധയാല്‍ മരണമടഞ്ഞത്. ഒരു നേഴ്സുള്‍പ്പെടെ മൂന്ന് മലയാളികളാണ് വൈറസ് ബാധിച്ച് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കില്‍ ജോലി ചെയ്തിരുന്ന തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ച നേഴ്സ്. ജാബിര്‍ ആശുപത്രിയില്‍ ചിക്തയില്‍ ആയിരുന്നു. കൊല്ലം അഞ്ചല്‍ ഏരൂര്‍, നടക്കുന്നം പുറം അശ്വതിഭവനില്‍ രേണുക തങ്കമണിയാണ് മരിച്ച രണ്ടാമത്തെ മലയാളി. ഫര്‍വാനിയ ആശുപത്രിയില്‍ ചിക്തസയില്‍ ആയിരുന്നു. മലപ്പുറം വള്ളിക്കുന്ന് വെള്ളിമുക്ക് സ്വദേശിയായ സെയ്തലവിയാണ് മരിച്ച മൂന്നാമത്തെ മലയാളി. ഇതോടെ കൊറോണകാരണം കുവൈറ്റില്‍ മരണം സംഭവിച്ചവരുടെ എണ്ണം 89ആയി.
പുതുതായി 947 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11975 ആയി. കൂടാതെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. ജലീബിലും ഫര്‍വാനിയയിലുമാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ കണ്ടെത്തിയത്.
പുതുതായി 188 പേര് രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3451 ആയി. നിലവില്‍ 8436 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 175 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 80 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: