ന്യൂദല്‍ഹി: ഇസ്ലാമിക മതവെറിയുടെ പ്രചാരകന് സാക്കീര്‍ നായിക്കിനെ വിട്ടു കിട്ടാന്‍ മലേഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇത് സംബന്ധിച്ച് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ മലേഷ്യന്‍ ഗവണ്മെന്റിന് കത്തയച്ചു. റഷ്യയില്‍ നടന്ന 5മത് ഈസ്റ്റ് എക്കണോമി ഫോറത്തില്‍ ഇത് സംബന്ധിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി ആയിരുന്ന മഹാതീര്‍ മൊഹമ്മദിനോട് പ്രധാന മന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയിരുന്നു.
റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സക്കീര്‍ നായിക്കിനെ കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഖോഘലെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സാക്കീര്‍ നായിക്കിനെ കൈമാറുന്നതിനെ സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇത് നമുക്ക് വളരെ പ്രധാനപ്പെട്ട വിഷയമാണ്, അതിനാല്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഇത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ധാരണവെക്കുകയും ചെയ്തു. ഇതേ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അദേഹം പ്രതികരിച്ചു.
തീവ്രവാദ പ്രവര്‍ത്തനത്തിനും മത സ്പര്‍ദ്ദ വളര്‍ത്തിയതിനും ഇന്ത്യയില്‍ നിയമ നടപടി പേടിച്ച് നാടു വിട്ട സാക്കീര്‍ നായിക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി മലേഷ്യയില്‍ കഴിഞ്ഞു വരുകയാണ്. ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശും സാക്കീറിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ആര്‍ട്ടിസാന്‍ ബേക്കറി തീവ്രവാദ ആക്രമണത്തില്‍ സാക്കീറിനുള്ള പങ്ക് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: