Categories: Social Trend

‘ഏതാ ഈ അലവലാതി തള്ള’യെന്ന് കോണ്‍ഗ്രസ് നേതാവ്; ഇതൊരല്പം കടന്നുപോയി, സ്വന്തം അമ്മയുടെ പ്രായമല്ലേ ഒള്ളുവെന്ന് കാര്‍ത്തിക്ക്; പ്രതിഷേധം

ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് 2012ലാണ് ആദ്യ വീഡിയോ ചെയ്തത്. യുട്യുബില്‍ നാല് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ട്.

Published by

 തിരുവനന്തപുരം: ഷോര്‍ട്ട് ഫിലിമുകളിലെ അഭിനേതാവും സംവിധായകനുമായ കാര്‍ത്തിക്ക് ശങ്കറിന്റെ മാതാവിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്. കാര്‍ത്തിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയ്‌ക്ക് താഴെയാണ് കോണ്‍ഗ്രസുകാരനായ മുഹമ്മദ് മാതാവിനെ അപമാനിക്കുന്ന കമന്റ് ഇട്ടത്. ‘ഏതാ ഈ അലവലാതി തള്ള’ എന്നാണ് മുഹമ്മദ് കമന്റിട്ടത്. ഇതിനെതിരെ കാര്‍ത്തിത്ത് തന്നെ രംഗത്തുവന്നു. ഈ കമന്റ് സഹിതം കാര്‍ത്തിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളിതുവരെ സോഷ്യല്‍ മീഡിയയിലെ ഒരു നെഗറ്റിവ് കമന്റിനും ഞാന്‍ മറുപടി കൊടുത്തിട്ടില്ല.. പക്ഷെ ഇതൊരല്പം കടന്നുപോയി സുഹൃത്തേ… സ്വന്തം അമ്മയുടെ പ്രായമല്ലേ ഒള്ളു… കഷ്ടമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് 2012ലാണ് ആദ്യ വീഡിയോ ചെയ്തത്. യുട്യുബില്‍ നാല് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ട്.  സൗണ്ട് എഞ്ചിനീയര്‍ കൂടിയായ കാര്‍ത്തിക് സംവിധായകന്‍ രാജസേനന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് സിനിമ പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. നായകനായ സിനിമയുടെ പൂജ കഴിഞ്ഞിട്ടുണ്ട്.  

വാട്സാപ്പിലും ഫേസ്ബുക്കിലും മാത്രമൊതുങ്ങി, വീട്ടു പണിയൊന്നും ശീലമില്ലാത്തവര്‍ പെട്ടെന്നൊരു ദിവസം അമ്മയെ സഹായിക്കാനിറങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന് പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുന്നതാണ് കാര്‍ത്തിക് ഇറക്കിയി വീഡിയോ. ഇതില്‍ അമ്മ കലാദേവിയും വല്യച്ഛന്‍ എം.എസ്. രാജയും ഒപ്പം അഭിനയിച്ചിരുന്നു. ഈ പതിപ്പിന്റെ അഞ്ചാം ഭാഗം ഫേസ്ബുക്കില പങ്കുവെച്ചപ്പോഴാണ്  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അമ്മയെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts